കൊടുങ്ങല്ലൂർ: സി.പി.ഐ അംഗവും മഹിളസംഘം ലോക്കൽ കമ്മിറ്റി പ്രസിഡൻറും കൊടുങ്ങല്ലൂർ നഗരസഭ മുൻ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സനും ആയിരുന്ന തങ്കമണി സുബ്രഹ്മണ്യൻ ഭാരതീയ മസ്ദൂർ സംഘിൽ അംഗത്വം സ്വീകരിച്ചു.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് ഇവർ വിമതയായി മത്സരിക്കാൻ നീക്കം നടത്തിയിരുന്നു.
വി.പി തുരുത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ബി.എം.എസ് ജില്ല സെക്രട്ടറി കെ.എൻ. വിജയൻ അംഗത്വം നൽകി. മേഖല ജോയൻറ് സെക്രട്ടറി കെ.എസ്. ലാലൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.