കൊടുങ്ങല്ലൂർ: നഗരത്തിൽ മുൻ വൈരാഗ്യത്താൽ പാചകത്തൊഴിലാളിയായ മധ്യവയസ്കനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പുല്ലൂറ്റ് ചാപ്പാറ പൊന്നമ്പത്ത് ജബ്ബാറിനെ (60) കൊലപ്പെടുത്തിയ കേസിലായിരുന്നു തെളിവെടുപ്പ്. പ്രതികളായ പുല്ലൂറ്റ് കൊള്ളിക്കത്തറ അൻസാബ്, ലോകമലേശ്വരം ഒല്ലാശ്ശേരി ശരത്ത് എന്നിവരുമായി അക്രമം നടന്ന കൊടുങ്ങല്ലൂർ തെക്കേ നടയിലായിരുന്നു തെളിവെടുപ്പ്. യാതൊരു കൂസലുമില്ലാതെ കൃത്യങ്ങൾ വിവരിച്ച പ്രതികൾ ഇടക്കൊക്കെ ചിരിച്ചു കൊണ്ടാണ് പൊലീസിനൊപ്പം നിലകൊണ്ടത്.
കഴിഞ്ഞ ഏഴിന് രാത്രി 11.30 ഓടെയായിരുന്നു ആക്രമണം. കല്ല് കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജബ്ബാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. റിമാൻഡിലായിരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്. കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ എം.ശശിധരന്റെ നേതൃത്വത്തിൽ എസ്.ഐ ഹരോൾഡ് ജോർജ്, എ.എസ്.ഐ സി.ടി. രാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഗിരീഷ് വാവക്കാട്, തോമാച്ചൻ, സുബീഷ്, സി.പി.ഒ ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.