എ​സ്.​എ​ൻ പു​രം ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ച ഭ​ക്ഷ​ണ അ​ല​മാ​ര ത​ക​ർ​ത്ത​നി​ല​യി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: വി​ശ​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​ന് സ്ഥാ​പി​ച്ച ഭ​ക്ഷ​ണ അ​ല​മാ​ര സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ത​ക​ർ​ത്തു. പ്രൈ​വ​റ്റ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (എ.​ഐ.​ടി.​യു.​സി) ശ്രീ​നാ​രാ​യ​ണ​പു​രം യൂ​നി​റ്റ് എ​സ്.​എ​ൻ പു​രം ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ച ഭ​ക്ഷ​ണ അ​ല​മാ​ര​യാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ത​ക​ർ​ത്ത​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ത്തി​യ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​ല​മാ​ര ത​ക​ർ​ത്ത​ത് ക​ണ്ട​ത്. അ​ല​മാ​ര​യു​ടെ ചി​ല്ല് ക​ല്ലു​കൊ​ണ്ടാ​ണ് ത​ക​ർ​ത്തി​ട്ടു​ള്ള​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ മ​തി​ല​കം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഫെ​ബ്രു​വ​രി 26ന് ​ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ​യാ​ണ് പ​ദ്ധ​തി ഉ​ദ്‌​ഘാ​ട​നം ചെ​യ്ത​ത്.

വി​ശ​ക്കു​ന്ന​വ​ന്റെ ഭ​ക്ഷ​ണ​ത്തി​ൽ​പോ​ലും അ​സ​ഹി​ഷ്ണു​ത കാ​ണി​ക്കു​ന്ന സ​മൂ​ഹി​ക​വി​രു​ദ്ധ​രെ നി​യ​മ​ത്തി​ന്റെ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ.​ഐ.​ടി.​യു.​സി ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പൊ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സി.​പി.​ഐ ക​യ്പ​മം​ഗ​ലം സെ​ക്ര​ട്ട​റി ടി.​പി. ര​ഘു​നാ​ഥ്, എ.​ഐ.​ടി.​യു.​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​കെ. റ​ഫീ​ഖ്, പ്ര​സി​ഡ​ന്റ് കെ.​സി. ശി​വ​രാ​മ​ൻ, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​ബി. അ​ബ്ദു​ൽ സ​മ​ദ്, പ്ര​സി​ഡ​ന്റ് പി.​ഐ. നി​ഷാ​ദ് എ​സ്.​എ​ൻ പു​രം യൂ​നി​റ്റ് സെ​ക്ര​ട്ട​റി ടി.​ആ​ർ. സ​ജീ​വ​ൻ, പ്ര​സി​ഡ​ന്റ് പി.​കെ. ജ​യ​ൻ, സി.​സി. സ​ജീ​വ​ൻ എ​ന്നി​വ​ർ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു.

Tags:    
News Summary - destroyed- food cupboard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.