കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം, പെരിഞ്ഞനം പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷം ഉയർന്ന സാഹചര്യത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ യോഗം വിളിച്ചു. പഞ്ചായത്ത് ഭരണ സമിതി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ നിർമിക്കുന്ന ശിവാലയ കമ്പനി പ്രതിനിധികൾ എന്നുവരുടെ യോഗമാണ് വിളിച്ചത്.
അഞ്ചാം പരത്തിയിൽ പൊട്ടിപൊളിഞ്ഞ പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി പരിഹരിക്കാനും ഹൈവേയിലെ പൈപ്പുലൈനുകളുടെ എല്ലാ തകരാറുകളും തീർക്കുന്നതിനും ശിവാലയ കമ്പനി മുൻകൈ എടുക്കും. ദേശീയ പാതക്ക് ഇരുവശത്തെയും പൈപ്പ് ലൈനുകളുടെ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനും കരാർ കമ്പനി ഇടപെടും.
ഹൈവേ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി കുടിവെള്ളം മുടങ്ങിയാൽ ടാങ്കറിൽ വെള്ളം വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കുമെന്നും കരാർ കമ്പനി പ്രതിനിധി പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ പ്രദേശത്തെ പൈപ്പ് ലൈനുകളുടെ തകരാറുകൾ കാരണം വെള്ളം എത്താത്ത പ്രശ്നം വാട്ടർ അതോറിറ്റി പരിഹരിക്കും.
പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. മോഹനൻ, വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റുമാരായ സജിത പ്രദീപ്, നാസർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എ. അയൂബ്, സി.സി.ജയ, പി.എ.നൗഷാദ്, ഷാഹിദ മുത്തുക്കോയ തങ്ങൾ, ഷീല, മേഹലത രാജു കുട്ടൻ, സെക്രട്ടറിമാരായ രഹന പി. ആനന്ദ്, ശ്രീകുമാർ, വാർഡ് മെംബർമാരായ സി.എസ്. സുബീഷ്, കെ.ആർ. രാജേഷ്, ശീതൾ, ഇബ്രാഹിം കുട്ടി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ ബിന്നി പോൾ, ലിറ്റിജോസ്, ഹൈഡ മോസസ്സ്, ശ്രീതു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.