കൊടുങ്ങല്ലൂർ: കുടുംബ വഴക്കിന് പിറകെ പിതാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
എടവിലങ്ങ് കാര പഞ്ചായത്തുകുളം മണ്ണാട്ടറ ശിവരാമനാണ് (70) മരിച്ചത്. മകൻ കണ്ണൻ എന്ന സംജിത്തിനെയാണ് (35) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. നേരത്തേ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരുന്നത്.
തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് കൊലപാതകം സ്ഥിരീകരിച്ചത്. വടികൊണ്ടുള്ള അടിയേറ്റ് ശിവരാമെൻറ വാരിയെല്ല് തകർന്ന നിലയിലാണ്. തലക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഈ രണ്ട് പരിക്കുകളാണ് മരണത്തിന് വഴിവെച്ചതെന്ന് കൊടുങ്ങല്ലൂർ സി.ഐ പി.കെ. പത്മരാജൻ പറഞ്ഞു.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് ഇരുവരും തമ്മിൽ വഴക്കും അക്രമവും ഉണ്ടായത്.
സംഭവത്തിനിടെ കണ്ണന് തലക്ക് പരിക്കേറ്റത് നിലത്ത് വീണതിനെ തുടർന്നാണനും ഇയാൾ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.