തീ​പി​ടി​ത്തവും അ​ണു​ന​ശീ​ക​ര​ണ​വും; നെട്ടോട്ടമോടി അ​ഗ്​​നി​ശ​മ​നസേ​ന

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഗ്​​നി​ശ​മ​ന സേ​ന ബു​ധ​നാ​ഴ്ച നെ​ട്ടോ​ട്ട​ത്തി​ലാ​യി​രു​ന്നു. ര​ണ്ടി​ട​ത്ത് തീ​പി​ടി​ത്തം അ​ണ​ച്ച​തി​ന് പു​റ​മെ ര​ണ്ട് വി​ദ്യാ​ല​യ​ങ്ങ​ൾ അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ത്തി. മേ​ത്ത​ല എ.​കെ.​ജി​ക്ക് സ​മീ​പ​മാ​ണ് കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പ​റ​മ്പി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ​റ​മ്പ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഉ​ണ​ങ്ങി​യ ഇ​ല​ക​ൾ ക​ത്തി​ക്കു​ന്ന​തി​നി​ടെ തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ ഫ​യ​ർ​ഫോ​ഴ്സി‍െൻറ ര​ണ്ട് യൂ​നി​റ്റ് അ​ര മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ തെ​ക്കേ ന​ട​യി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ കേ​ബി​ളി​ന് തീ​പി​ടി​ച്ച് ക​ത്തി​യ​തും പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കി.

ഫ​യ​ർ​ഫോ​ഴ്സ് പാ​ഞ്ഞെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ് എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​നാ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളും, ക​രൂ​പ്പ​ട​ന ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളും സേ​ന അ​ണു​മു​ക്മാ​ക്കി​യ​ത്. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ എ​ൻ.​എ​ൻ. സു​ധ​ൻ, പി.​ബി. സു​നി, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ (മെ​ക്കാ​നി​ക്ക്) മ​നോ​ജ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ (ഡ്രൈ​വ​ർ) വി​പീ​ഷ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ ശ്യാം​കു​മാ​ർ, പി.​ജെ. സു​ജി​ത്ത് ദി​ലീ​പ്, സു​ജി​ത്ത് തോ​മ​സ്, അ​രു​ൺ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Fire and nuclear disinfection; Fire Brigade distressed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.