കൊടുങ്ങല്ലൂർ: വാഹനങ്ങളുടെ കാഴ്ച മറക്കുംവിധം പുല്ല് വളർന്ന് പടർന്ന് നിൽക്കുന്ന കൊടുങ്ങല്ലൂർ ബൈപാസിൽ തീപിടിത്തം. ബൈപാസിലെ വിഘ്നേശ്വരം ക്ഷേത്രത്തിന് സമീപമാണ് ഞായറാഴ്ച ഉച്ചയോടെ തീപിടിച്ചത്. പടർന്ന് പിടിച്ച തീ പരിസരവാസികളും അഗ്നി രക്ഷാസേനയും ചേർന്ന് അണക്കുകയായിരുന്നു.
ഡിവൈഡറിൽ ഉണങ്ങിയ പുല്ലിലാണ് തീപടർന്നത്. ബൈപാസിന്റെ മിക്കയിടങ്ങളിലും പുൽക്കാട് വളർന്ന് ഉണങ്ങിനിൽക്കുകയാണ്. ഇതുകാരണം സിഗ്നൽ കാണാനാകുന്നില്ലെന്നും പരാതിയുണ്ട്. വേനൽ കനത്തതോടെ ഇനിയും തീപിടിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.