കൊടുങ്ങല്ലൂർ: എടവിലങ്ങ് കാര പ്രദേശത്ത് പ്രവർത്തിക്കുന്ന ‘മച്ചാൻസ്’ഹോട്ടലിനെതിരെ ഭക്ഷ്യ വിഷബാധ പരാതി ഉയർന്നതിനെ തുടർന്ന് അധികൃതർ പരിശോധിച്ച് താൽക്കാലികമായി അടച്ചു പൂട്ടി. സ്ഥാഥാപനത്തിന്റെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ ഭക്ഷണം കഴിച്ച 13 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഛർദി, ക്ഷീണം തുടങ്ങിയ അസുഖങ്ങളുമായാണ് എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭക്ഷ്യ വിഷബാധ ഏറ്റതായി പഞ്ചായത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ചയാണ് അധികൃതർ ഹോട്ടൽ പരിശോധിച്ചത്. തദ്ദേശ വകുപ്പ് ഇൻറേണൽ വിജിലൻസ് ഓഫിസർ മിജോയ് മൈക്കിളിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, അസി. സെക്രട്ടറി കെ. മിനി, മെഡിക്കൽ ഓഫിസർ ജയചന്ദ്രൻ, എച്ച്.ഐ ആർ. ബിന്ദു, ജെ.എച്ച്.ഐ സുബൈർ, ഉദ്യോഗസ്ഥരായ വി.എൻ. നവീൻ, സി.എക്സ്. ഡെന്നി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.