കൊടുങ്ങല്ലൂർ: ഓൺലൈൻ പഠന സാമഗ്രികളുടെ അപര്യാപ്തത മൂലം പ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് കൈത്താങ്ങായി"എഡ്യു മസ്റ്റ് സ്മാർട്ട് ഫോൺ ചലഞ്ചു"മായി ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ്. വിദ്യാർഥികൾ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം പരിഹരിക്കേണ്ട സർക്കാർ സംവിധാനങ്ങൾ ഇവയോട് പുറം തിരിഞ്ഞു നിൽക്കുന്നതിനെതിരെയാണ് ഫ്രേറ്റണിറ്റി ചലഞ്ച് നടത്തിയത്.
വീടുകളിൽ പാഴായിപ്പോകുന്ന ആക്രി വസ്തുക്കൾ ശേഖരിച്ച് വിറ്റു കിട്ടിയ പണം കൊണ്ട് വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുകയാണ് "എഡ്യു മസ്റ്റ് സ്മാർട്ട് ഫോൺ ചലഞ്ച്" പദ്ധതി. ഒരാഴ്ച കൊണ്ട് കൊടുങ്ങല്ലൂർ മണ്ഡലത്തിലെ അഞ്ഞൂറോളം വീടുകളിൽ നിന്നും ഫ്രറ്റേണിറ്റി പ്രവർത്തകർ ശേഖരിച്ചവയിൽ നിന്നുമുള്ള പണത്തിൽ നിന്നും 20 കുട്ടികൾക്ക് ഫോണുകളും 100 പഠനക്കിറ്റുകളും വിതരണം ചെയ്യാനായി.
കഴിഞ്ഞ വർഷവും ഓൺലൈൻ പഠനത്തിന് പ്രയാസം നേരിട്ട 11 സ്കൂളുകളിലെ നിർധനരായ 53 വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ, നിരവധി വിദ്യാർഥികൾക്ക് പഠനസഹായങ്ങൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾക്കായി ഹെൽപ്പ് ഡസ്കുകളും കരിക്കുലം ഗൈഡൻസും ഉൾപ്പെടെ നിരവധി പ്രവത്തനങ്ങൾ ഫ്രട്ടേണിറ്റി കൊടുങ്ങല്ലൂർ മണ്ഡലം ഒരുക്കിയിരുന്നു.
എസ്.എസ്.എൽ.സി ക്ലാസ്സുകൾ നടന്ന മണ്ഡലത്തിലെ സ്കൂളുകളിലേക്കാവശ്യമായ സാനിറ്റൈസറും മാസ്ക്കും മറ്റ് അനുബന്ധ സൗകര്യങ്ങളും ഫ്രറ്റേണിറ്റി പ്രവർത്തകർ എത്തിച്ചു നൽകിയിരുന്നു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രവർത്തകരായ മുഹമ്മദ് റിയാസ്, ഹബീൽ ഹുസൈൻ,ഹാദിയ, അബ്ദുറഹ്മാൻ,അബ്ദുല്ല , ഫർഹാൻ, ഹാഷിർ, മുഹമ്മദ് നിഷാൻ, ഫഹീം ഫസൽ, അൽത്താഫ്, അൻഫൽ, ഇഹ്സാൻ, ഹാരിദ്, ഷാഫി, അദീബ, റയ്യാൻ റസൽ, അൻഫൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.