സു​നി​ൽ, പിടികൂടിയ കാറും സ്പിരിറ്റും

കൊടുങ്ങല്ലൂരിലും ആലുവയിലും സ്പിരിറ്റ് വേട്ട; 1300 ലിറ്റർ പിടികൂടി

കൊ​ടു​ങ്ങ​ല്ലൂ​ർ: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 500 ലി​റ്റ​ർ സ്പി​രി​റ്റ് തൃ​ശൂ​ർ റൂ​റ​ൽ ഡാ​ൻ​സ​ഫ് സം​ഘ​വും കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ആ​ലു​വ​യി​ൽ​നി​ന്ന് 800 ലി​റ്റ​ർ സ്പി​രി​റ്റും പി​ടി​ച്ചെ​ടു​ത്തു. കാ​ർ ഓ​ടി​ച്ച അ​ന്തി​ക്കാ​ട് പു​ത്ത​ൻ​പീ​ടി​ക ഇ​ക്ക​ണ്ടം​പ​റ​മ്പി​ൽ സു​നി​ലി​നെ (55) അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​വി​ലെ കൊ​ടു​ങ്ങ​ല്ലൂ​ർ ബൈ​പാ​സി​ലെ കോ​ട്ട​പ്പു​റം ചാ​ല​ക്കു​ളം സ​ർ​വി​സ് റോ​ഡി​ൽ വെ​ച്ചാ​ണ് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് സം​ഘം കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. സു​നി​ൽ മാ​ത്ര​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ലു​വ ഭാ​ഗ​ത്ത്‌ നി​ന്ന് അ​ന്തി​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വി​ൽ​പ​ന​ക്കാ​ണ് സ്പി​രി​റ്റ് കൊ​ണ്ടു​പോ​യ​തെ​ന്ന് പ്ര​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. 35 ലി​റ്റ​റു​ള്ള 14 ക​ന്നാ​സു​ക​ളി​ലാ​ണ് സ്പി​രി​റ്റ് കാ​റി​ന്റെ സീ​റ്റി​ന​ടി​യി​ലും മ​റ്റു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

സ്പി​രി​റ്റ് കൊ​ണ്ടു​വ​ന്ന ആ​ലു​വ അ​ശോ​ക​പു​ര​ത്തെ ഗോ​ഡൗ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 800 ലി​റ്റ​റോ​ളം സ്പി​രി​റ്റ് ക​ണ്ടെ​ടു​ത്ത് എ​റ​ണാ​കു​ളം റൂ​റ​ൽ പൊ​ലീ​സി​ന് കൈ​മാ​റി.ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ദോ​ങ്​േ​ഗ്ര​ക്ക് കി​ട്ടി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ജി​ല്ല ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ഷാ​ജ് ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. അ​രു​ൺ, കൊ​ടു​ങ്ങ​ല്ലൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​െ​സ്പ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു, ഡാ​ൻ​സ​ഫ് എ​സ്.​ഐ വി.​ജി. സ്റ്റീ​ഫ​ൻ, അം​ഗ​ങ്ങ​ളാ​യ പി.​പി. ജ​യ​കൃ​ഷ്ണ​ൻ, സി.​എ. ജോ​ബ്, സൂ​ര​ജ് വി. ​ദേ​വ്, ലി​ജു ഇ​യാ​നി, മി​ഥു​ൻ ആ​ർ. കൃ​ഷ്ണ, ഷ​റ​ഫു​ദ്ദീ​ൻ, എം.​വി. മാ​നു​വ​ൽ, കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​ഐ​മാ​രാ​യ കെ. ​അ​ജി​ത്, ഹ​രോ​ൾ​ഡ് ജോ​ർ​ജ്, സു​രേ​ഷ് ല​വ​ൻ, എ.​എ​സ്.​ഐ മു​ഹ​മ്മ​ദ് സി​യാ​ദ്, എ​സ്.​സി.​പി.​ഒ ജോ​സ​ഫ് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Fraud by offering job in Devaswam: Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.