കൊടുങ്ങല്ലൂർ: വാടകക്കെടുത്ത കാർ പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. അഴീക്കോട് തോട്ടുങ്ങൽ വീട്ടിൽ അബ്ദുൽ റഷിനെയാണ് (24) കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. പത്താഴക്കാട് സ്വദേശി കുടുപ്പുള്ളി ഹാഷിമിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കാറുകൾ വാടകക്കെടുത്ത റഷിൻ ഉടമ അറിയാതെ മറ്റൊരാൾക്ക് പണയം വെച്ചെന്നാണ് പരാതി.
വാടകക്കെടുത്ത കാർ വയനാട് സ്വദേശിക്കാണ് പണയം വെച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മറ്റൊരാൾക്ക് കൈമാറിയതായും സൂചനയുണ്ട്. കേസിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐ ഹരോൾഡ് ജോർജ്, സി.പി.ഒമാരായ ഗോപകുമാർ, ഗിരീഷ് കുമാർ, അനസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.