കൊടുങ്ങല്ലൂർ: മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യ അവകാശമെന്ന് ജനാധിപത്യ കൂട്ടായ്മ അഭിപ്രായപ്പെട്ടു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ കള്ളകേസും റെയ്ഡും നടത്തുന്നതിരെ കൊടുങ്ങല്ലൂർ വടക്കെ നടയിൽ മനുഷ്യാവകാശ കൂട്ടായ്മയുടെ പ്രതിഷേധ സംഗമം ദലിത് സമുദായ മുന്നണി (ഡി.എസ്.എം) സംസ്ഥാന ചെയർമാൻ മണികണ്ഠൻ കാട്ടാമ്പിള്ളി ഉദ്ഘാടനം ചെയ്തു.
ദില്ലിയിൽ നടന്ന കർഷകരുടെ സമരത്തിെൻറ കാരണങ്ങളും അതിനെതിരെ കേന്ദ്ര സർക്കാർ കൈകൊണ്ട ജനാധിപത്യ വിരുദ്ധമായ നടപടികളും റിപ്പോർട്ട് ചെയ്ത ന്യൂസ് ക്ലിക് എന്ന മാധ്യമ സ്ഥാപനത്തിന് നേരെ നടന്ന ഇ.ഡി റെയ്ഡും തുടർ നടപടികളും ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി കൈയേറുന്നതിന് കൂട്ടുന്നിന്ന സർക്കാർ ഉദ്യേഗസ്ഥരുടെയും പൊലീസ് സംവിധാനത്തിന്റെയും മനുഷ്യത്വ വിരുദ്ധമായ നടപടികൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകൻ ആർ.സുനിലിനെതിരെ എടുത്ത കള്ളകേസ് പിൻവലിക്കന്നമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ പി.വി സജീവ് കുമാർ അധ്യക്ഷത വഹിച്ചു.എൻ.ബി അജിതൻ, അനസ് നദ് വി, പി.എ കുട്ടപ്പൻ, വി.ഐ ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.