കൊടുങ്ങല്ലൂർ: ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് കൊടുങ്ങല്ലൂരിലെ പ്രമുഖ ആരാധനാലയങ്ങൾ സന്ദർശിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ്, ശ്രീകുരുംബ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ചേരമാൻ ജുമാമസ്ജിജിദിലെത്തിയ ഗവർണറെ ചീഫ് ഇമാം ഡോ. മുഹമ്മദ് സലീം നദ്വിയുടെ നേതൃത്വത്തിൽ എൻ.എ. റഫീഖ്, സി.വൈ. സലീം, കെ.എസ്. മുഹമ്മദ് ബഷീർ, വി.എ. ഇബ്രാഹിം, പി.ഐ. ബഷീർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. പുരാതന മസ്ജിദിന്റെ അകത്തളങ്ങൾ വീക്ഷിച്ച ഗവർണർ താൻ എഴുതിയ ‘സർഗപ്രപഞ്ചം’ എന്ന പുസ്തകം ഭാരവാഹികൾക്ക് കൈമാറി.
കൊടുങ്ങല്ലുർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെത്തിയ ഗവർണറെ ദേവസ്വം അസിസ്റ്റൻറ് കമീഷണർ എം.ആർ. മിനി, മാനേജർ കെ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ദർശനത്തോടൊപ്പം വഴിപാടുകളും നിർവഹിച്ചാണ് ഗവർണർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.