കൊടുങ്ങല്ലൂർ: മുസ്രിസ് പൈതൃകപദ്ധതിയുടെ നേതൃത്വത്തിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷത്തിെൻറ ഭാഗമായി ഹെലികോപ്ടർ സവാരി ആരംഭിച്ചു. അഴീക്കോട് മുസ്രിസ് മുനക്കൽ ബീച്ചിൽനിന്ന് ക്രിസ്മസ് ദിനത്തിലാണ് ആകാശയാത്രക്ക് ആരംഭംകുറിച്ചത്. ഇ.ടി. ടൈസൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. അഴീക്കോട് മാർത്തോമ ദേവാലയം, ചേരമാൻ ജുമാമസ്ജിദ്, കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം ലൈറ്റ് ഹൗസ്, തിരുവഞ്ചിക്കുളം ക്ഷേത്രം തുടങ്ങി ജൂതൻമാർ താമസിച്ചിരുന്ന പ്രദേശങ്ങളും ആകാശയാത്രയിൽ കാണാം.
മുസ്രിസ് ബീച്ചിൽനിന്ന് അതിരപ്പിള്ളിയിലേക്കുള്ള യാത്രയുമുണ്ടാകും. കൊടുങ്ങല്ലൂർ മുസ്രിസ് ഫ്ലയിങ് ക്ലബും അതിരപ്പിള്ളി സിൽവർസ്റ്റോമും സംയുക്തമായാണ് ആകാശയാത്ര സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ചവരെയാണ് ഹെലികോപ്ടർ യാത്ര നടക്കുക. മുസ്രിസ് പൈതൃകപദ്ധതി എം.ഡി പി.എം. നൗഷാദ്, സി.പി.എം അഴീക്കോട് ലോക്കൽ സെക്രട്ടറി നൗഷാദ് കറുകപ്പാടത്ത്, രാജൻ, ഇ.വി. രമേശൻ, പ്രസീന റാഫി, പി.എ. മനാഫ്, എ.ഐ. ഷാലിമാർ, പി.വി. അശോകൻ, പി.കെ. രാരു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.