എ​റി​യാ​ട് ജി.​എ​ൽ.​പി.​എ​സ്.​കെ.​വി.​എ​സ് ഭി​ത്തി​യി​ൽ ചി​ത്ര​മാ​യി മാ​റി​യ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ സാ​ഹി​ബി​ന്റെ ഭ​വ​നം

സ്കൂൾ ചുമരിൽ ഇടംപിടിച്ച് ചരിത്രസ്മാരകങ്ങൾ

കൊ​ടു​ങ്ങ​ല്ലൂ​ർ: സ്കൂ​ൾ ചു​മ​രു​ക​ളി​ൽ ഇ​ടം​പി​ടി​ച്ച് നാ​ടി​ന്റെ ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ൾ. എ​റി​യാ​ട് ജി.​എ​ൽ.​പി. എ​സ്.​കെ.​വി.​എ​ച്ച്.​എ​സി​ലെ ഭി​ത്തി​ക​ളി​ലാ​ണ് നാ​ടി​ന്റെ ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ൾ ബ​ഹു​വ​ർ​ണ നി​റ​ത്തി​ൽ വി​രി​ഞ്ഞ​ത്. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യു​ടെ പ്രീ​പ്രൈ​മ​റി ന​വീ​ക​ര​ണ പ​ദ്ധ​തി​യാ​യ സ്റ്റാ​ർ​സി​ന്റെ ഭാ​ഗ​മാ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ സ്കൂ​ളി​ൽ വ​ര​ച്ച​ത്.

കൊ​ടു​ങ്ങ​ല്ലൂ​രി​ലെ കീ​ഴ​ത്ത​ളി ക്ഷേ​ത്രം, ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദ്, കൊ​ടു​ങ്ങ​ല്ലൂ​ർ ദേ​വീ ക്ഷേ​ത്രം, അ​ഴീ​ക്കോ​ട് മാ​ർ​ത്തോ​മാ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം, സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ സാ​ഹി​ബി​ന്റെ ജ​ന്മ​ഗൃ​ഹം എ​ന്നി​വ​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ്രാ​ദേ​ശി​ക ച​രി​ത്ര പാ​ഠ​ങ്ങ​ളാ​യി മാ​റി​യ​ത്. പ​ത്ത​ടി ഉ​യ​ര​ത്തി​ലും 40 അ​ടി വീ​തി​യി​ലു​മാ​ണ് ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​ത്. ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ൽ ഗ്രാ​മീ​ണ ജീ​വി​ത​ങ്ങ​ളും പ്ര​കൃ​തി​യു​മെ​ല്ലാം ചി​ത്ര​ങ്ങാ​യി ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - Historical monuments on the school wall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.