കൊടുങ്ങല്ലൂർ: സിനിമ ശക്തമായ കാഴ്ചകൾ നൽകുന്ന മാധ്യമമാണെന്ന് ‘പുഴു’സിനിമയുടെ സംവിധായക പി.ടി. രത്തീന പറഞ്ഞു. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി ലക്ഷ്മി ജ്വല്ലറിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഫിലിം സൊസൈറ്റി ചെയർമാൻ ഷാജി ജോസഫ് അധ്യക്ഷത വഹിച്ചു. ശ്രീകാളീശ്വരി തിയേറ്റർ ഉടമ വി.ആർ. സജീവ്, തസ്നി, സുധീഷ് ഷണ്മുഖം എന്നിവർ സംസാരിച്ചു. ഇന്ന് അഞ്ച് മണിക്ക് നടക്കുന്ന ഓപ്പൺ ഫോറത്തിൽ ‘ചിന്തകളിലെ നവ മാധ്യമങ്ങളുടെ സ്വാധീനം’വിഷയത്തെ ആസ്പദമാക്കി മനില സി.മോഹൻ, രാം മോഹൻ പാലിയത്ത് സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.