കൊടുങ്ങല്ലൂർ: മുസിരിസ് ജലപാതയുടെ ഓളപ്പരപ്പിൽ രാജ്യത്തെ പ്രശസ്തരായ കയാക്കിങ് താരങ്ങൾ തുഴയെറിയാനെത്തുന്നു. പുഴയെ അറിയാനും ഉല്ലസിക്കാനുമായി നടത്തുന്ന ദീർഘദൂര കയാക്കിങ് മുസിരിസ് പാഡിലിെൻറ ഭാഗമായാണ് താരങ്ങൾ എത്തുന്നത്. ഫെബ്രുവരി 12, 13 തീയതികളിലാണ് യാത്ര. താരങ്ങളോടൊപ്പം പുതുമുഖങ്ങൾക്കും തുഴയെറിയാം.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ക്ലബും മുസിരിസ് ഹെറിറ്റേജ് േപ്രാജക്റ്റ് ലിമിറ്റഡുമാണ് സംഘാടകർ. കൊടുങ്ങല്ലൂർ കോട്ടപ്പുറം ബോട്ട് ജെട്ടിയിൽ 12ന് രാവിലെ എട്ടിന് യാത്രക്ക് തുടക്കമാവും. കോട്ടപ്പുറം, പള്ളിപ്പുറം, കെടാമംഗലം, വൈപ്പിൻ പ്രദേശങ്ങൾ താണ്ടി 13ന് കൊച്ചി ബോൾഗാട്ടിയിൽ യാത്ര സമാപിക്കും. ആദ്യ ദിനം 20 കിലോമീറ്ററാണ് യാത്ര. രണ്ട് ദിവസം കൊണ്ട് 40 കിലോമീറ്ററാണ് കയാക്കിങ്.
പുഴയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക, ജലസാഹസിക കായിക വിനോദങ്ങൾ ജനങ്ങളിലെത്തിക്കുക, നദികളിൽ അടിഞ്ഞു കൂടിയ മാലിന്യം ശേഖരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മുസിരിസ് പാഡിൽ സംഘടിപ്പിക്കുന്നതെന്ന് മുസിരിസ് ഹെറിറ്റേജ് േപ്രാജക്ട് ലിമിറ്റഡിെൻറ മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് പറഞ്ഞു.
യാത്രക്കിടെ സഞ്ചാരികൾ പുഴയിൽനിന്ന് ശേഖരിക്കുന്ന മാലിന്യത്തിെൻറ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തും. മാലിന്യം പിന്നീട് പുനഃചംക്രമണത്തിന് അയക്കുമെന്നും ജെല്ലിഫിഷ് വാട്ടർ സ്പോർട്സിെൻറ സ്ഥാപകൻ കൗശിക്ക് കോടിത്തൊടിക പറഞ്ഞു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നൂറോളം ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്നും കൗശിക്ക് കൂട്ടിച്ചേർത്തു.
വാട്ടർ സ്പോർട്സ് രംഗത്ത് വിദഗ്ധരായ ഗൈഡുകളും പ്രഫഷനലുകളും അടങ്ങുന്ന ടീമാണ് യാത്ര നിയന്ത്രിക്കുന്നത്. യാത്രാ സംഘത്തോടൊപ്പം ഒരു പാരാമെഡിക്കൽ ടീമും ഉണ്ടാവും.
ഇതിന് പുറമെ യാത്രയിൽ പങ്കെടുക്കുന്നവരെ ഓൺലൈൻ ട്രാക്കിങ് സംവിധാനത്തിലൂടെ നിരീക്ഷിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9400893112, 9745507454 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.