കൊടുങ്ങല്ലൂർ: മനോഹരമായ ചുമർചിത്രങ്ങളും ആകർഷകമായ മുറ്റവും വർണാഭമായ ക്ലാസ് മുറികളുമായി വിദ്യാലയത്തിന്റെ മുഖഛായ മാറ്റി ‘കിലുക്കാംപെട്ടി’ പദ്ധതി. സ്റ്റാർസ് പ്രീ പ്രൈമറി പദ്ധതിയായ വർണക്കൂടാരമാണ് പുല്ലൂറ്റ് ഗവ. എൽ.പി സ്കൂളിൽ ‘കിലുക്കാംപെട്ടി’ എന്ന പേരിൽ നടപ്പാക്കിയത്.
കളിസ്ഥലങ്ങൾ, നടപ്പാതയോടുകൂടിയ ചെറിയ കുളം, മീനുകൾ, ഞണ്ട് തുടങ്ങിയവ കൊത്തിവെച്ച പ്രവേശന കവാടം, റോഡ് പോലെയുള്ള നടപ്പാത, സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ, ചുമർ ചിത്രങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 10 ലക്ഷം രൂപ ചെലവഴിച്ച് 13 ഇടങ്ങളാണ് കൊടുങ്ങല്ലൂർ ബി.ആർ.സി സജ്ജമാക്കിയത്.
വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ഡി.പി.സി ഡോ. എൻ.ജെ. ബിനോയ് പദ്ധതി വിശദീകരിച്ചു.
നഗരസഭ വൈസ് ചെയർമാൻ വി.എസ്. ദിനൽ, സ്ഥിരംസമിതി അധ്യക്ഷരായ ലത ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, പ്രധാനാധ്യാപിക പി.ഡി. ട്രീസ ബിജി, പി.ടി.എ പ്രസിഡന്റ് ആതിര ശിവദാസ്, സ്റ്റാഫ് സെക്രട്ടറി എൻ.എച്ച്. സാംസൻ തുടങ്ങിയവർ പങ്കെടുത്തു. ചുമർചിത്രങ്ങൾ വരച്ച ആർട്ടിസ്റ്റ് കണ്ണനെ എം.എൽ.എ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.