മ​ഴ ശ​ക്ത​മാ​യ​തോ​ടെ വെ​ള്ളം നി​റ​ഞ്ഞ കൊ​ടു​ങ്ങ​ല്ലൂ​ർ ബൈ​പാ​സി​ലെ സ​ർ​വി​സ് റോ​ഡ്

കൊടുങ്ങല്ലൂർ ബൈപാസ്; സർവിസ് റോഡിൽ വെള്ളക്കെട്ട്

കൊ​ടു​ങ്ങ​ല്ലൂ​ർ: ബൈ​പാ​സ് സ​ർ​വി​സ് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടും ത​ക​ർ​ച്ച​യും കാ​ര​ണം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് സ​ർ​വി​സ് റോ​ഡി​നോ​ട് ചേ​ർ​ന്ന കാ​ന​യു​ടെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ പ​ല​ത​വ​ണ ശ്ര​മി​ച്ചി​ട്ടും വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല. റോ​ഡ് ത​ക​ർ​ച്ച​യും വെ​ള്ള​ക്കെ​ട്ടും കാ​ര​ണം ന​ട​ന്നു​പോ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് സി.​പി.​എം കൊ​ടു​ങ്ങ​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സി.​ഐ ഓ​ഫി​സ് സി​ഗ്ന​ൽ ജ​ങ്ഷ​നി​ൽ മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ജ​ന​ങ്ങ​ളു​ടെ വി​കാ​രം മാ​നി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കെ.​ആ​ർ. ജൈ​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ.​സി സെ​ക്ര​ട്ട​റി ടി.​പി. പ്ര​ബേ​ഷ്, ഷീ​ല രാ​ജ​ക​മ​ൽ, സി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഷ്റ​ഫ് സാ​ബാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Kodungallur Bypass-Waterlogging in the service road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.