കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ പുതിയ കോയമ്പത്തൂർ സർവിസുകൾ ആരംഭിച്ചു. കൊടുങ്ങല്ലൂർ വടക്കെ നടയിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ, സ്ഥിരം സമിതി ചെയർപേഴ്സൻ ഷീല പണിക്കശ്ശേരി, കൗൺസിലർമാരായ കെ.ആർ. ജൈത്രൻ, അലീമ റഷീദ്, കെ.എസ്.ആർ.ടി.സി അസി. ട്രാൻസ്പോർട്ട് ഓഫിസർ കെ.ജെ. സുനിൽ, യൂനിറ്റ് ഇൻ ചാർജ് പി.എ. ദിലീപ് കുമാർ, സ്റ്റേഷൻ മാസ്റ്റർ പി.ആർ. രമേഷ്, പി.എ. ഷൈൻ, കെ.കെ. ജയൻ, ടി.ജി. ഷാജികുമാർ എന്നിവർ സംസാരിച്ചു.
ചാപ്പാറ എ.കെ. അയ്യപ്പൻ-സി.വി. സുകുമാരൻ വായനശാല പ്രവർത്തകർ ബസിന് സ്ഥലനാമ ബോർഡ് സംഭാവന ചെയ്തു. കെ.എസ്.ആർ.ടി.സി ഫാൻസ് അസോസിയേഷനാണ് കന്നിയാത്രയിൽ ബസ് അലങ്കരിച്ചത്.
രാവിലെ 11ന് കൊടുങ്ങല്ലൂരിൽനിന്ന് പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചർ വൈകീട്ട് നാല് മണിക്ക് കോയമ്പത്തൂരിൽ എത്തും.
വൈകീട്ട് 4.30ന് കോയമ്പത്തൂരിൽനിന്ന് തിരിച്ച് പാലക്കാട് വന്ന് ഏഴിന് തിരിച്ച് കോയമ്പത്തൂരിലേക്ക് തന്നെ പോകും. പിറ്റേന്ന് പുലർച്ചെ നാലിന് കോയമ്പത്തൂരിൽനിന്ന് തിരിക്കുന്ന ബസ് ഒമ്പതിന് കൊടുങ്ങല്ലൂരിൽ എത്തും.
കോയമ്പത്തൂരിലേക്കും പൊള്ളാച്ചിയിലേക്കും രണ്ട് സർവീസുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും മൂന്ന് സർവീസും തൃപ്രയാർ, വാടാനപ്പള്ളി വഴിയാണ് പോകുകയെന്നും അധികൃതർ അറിയിച്ചു. പറവൂരിൽനിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച കോയമ്പത്തൂർ സർവിസുകൾ പുലർച്ചെ 5.15നും രാവിലെ 7.15നും കൊടുങ്ങല്ലൂർ വഴി പോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.