കൊടുങ്ങല്ലൂർ: മാലിന്യ നിർമാർജനത്തിന് പുതുരീതികൾ തേടി വിജയം കണ്ടെത്തുന്ന കൊടുങ്ങല്ലൂർ നഗരസഭ അജൈവ മാലിന്യ ശേഖരണത്തിൽ നേടിയത് അപൂർവ നേട്ടം. പത്തു മാസത്തിനകം 30 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചാണ് ഈ നേട്ടത്തിന് അർഹമായത്.
നഗരസഭയിൽ അജൈവ മാലിന്യ ശേഖരണത്തിനായി രൂപവത്കരിച്ച ഹരിതകർമസേന വീടുവീടാന്തരം നടത്തിയ പ്രവർത്തനത്തിെൻറ ഭാഗമായാണ് 30 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ സാധിച്ചത്. ഹരിതകർമസേനയിൽ അംഗങ്ങളായ വനിതകളുടെ വരുമാനവും ഇരട്ടിയായി വർധിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് മറ്റൊരു നേട്ടം. 2019 ഒക്ടോബർ രണ്ടിന് പ്രവർത്തനമാരംഭിച്ച് 10 മാസത്തിനകമാണ് ഈ നേട്ടം. മാലിന്യ ശേഖരണത്തിനായി യൂസർ ഫീ ഇനത്തിൽ മാത്രം 23 ലക്ഷം രൂപയാണ് ഹരിതകർമ സേനാംഗങ്ങൾക്ക് ലഭിച്ചത്.
രണ്ട് ദിവസങ്ങളിലായി നഗരസഭയിൽ നിന്ന് ഹരിത കർമ സേന ശേഖരിച്ച അജൈവ വസ്തുക്കൾ 35 ടണ്ണാണ് ശുചിത്വമിഷൻ ഏജൻസിക്ക് കൈമാറിയത്.കിലോഗ്രാമിന് എട്ട് രൂപ നിരക്കിലാണ് നഗരസഭ ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ ഏജൻസികൾക്ക് റീ സൈക്ലിങ്ങിനായി കൈമാറുന്നത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പ്ലാസ്റ്റിക് മാലിന്യം കൈമാറുമെന്ന് നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.