കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഗ​താ​ഗ​ത തി​ര​ക്കി​നി​ട​യി​ൽ ന​ട​ന്ന റോ​ഡു​പ​ണി

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഗ​താ​ഗ​ത തി​ര​ക്കി​നി​ട​യി​ൽ ത​കൃ​തി​യാ​യി റോ​ഡ് പ​ണി

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത തി​ര​ക്കി​നി​ട​യി​ൽ ത​കൃ​തി​യാ​യി അ​ര​ങ്ങേ​റി​യ റോ​ഡ് അ​റ്റ​കു​റ്റ​പ​ണി ക​ണ്ട് അ​ന്തം​വി​ട്ട് കാ​ഴ്ച​ക്കാ​ർ. റോ​ഡി​ലെ വ​ള​രെ ചെ​റി​യ കു​ഴി​യു​ടെ ചു​റ്റു​വ​ട്ട​ത്ത് പോ​ലും മീ​റ്റ​റു​ക​ളോ​ളം നീ​ള​ത്തി​ലും വീ​തി​യി​ലും വ​ലി​യ​തോ​തി​ൽ ടാ​ർ മി​ശ്രി​തം വി​രി​ച്ച് നി​ര​പ്പാ​ക്കി. സാ​ധാ​ര​ണ ഗ​തി​യി​ൽ കു​ഴി​ക്ക് ചു​റ്റും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി കാ​ര്യം ക​ഴി​ക്കു​ന്ന​താ​ണ് ക​ണ്ടി​ട്ടു​ള്ള​ത്. ഇ​തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി യ​ഥേ​ഷ്ടം മെ​റ്റ​ൽ പൊ​ടി വി​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ന​ഗ​ര​ത്തി​ൽ ക​ണ്ട​ത്.

ര​ണ്ടാ​ഴ്ച മു​മ്പ് റോ​ഡി​ലെ കു​ഴി​ക​ളെ​ല്ലാം അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യ​താ​ണ്. എ​ന്നാ​ൽ, പി​റ​കെ വ​ന്ന മ​ഴ​യി​ൽ അ​തെ​ല്ലം പ​ഴ​യ അ​വ​സ്ഥ​യി​ലാ​യി. ഇ​തി​നി​ടെ​യാ​ണ് തി​ര​ക്ക് പി​ടി​ച്ച അ​റ്റ​കു​റ്റ​പ​ണി വീ​ണ്ടും ന​ട​ന്ന​ത്. ന​വ​കേ​ര​ള സ​ദ​സ്സു​മാ​യി യാ​ത്ര തി​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​റ്റു മ​ന്ത്രി​മാ​രും ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. പി. ​വെ​മ്പ​ല്ലൂ​ർ അ​സ്മാ​ബി കോ​ള​ജി​ൽ ന​ട​ക്കു​ന്ന ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​ന് ശേ​ഷം കൊ​ടു​ങ്ങ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സ​ദ​സ്സ് ന​ട​ക്കു​ന്ന മാ​ള​യി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി​യും കൂ​ട്ട​രും കൊ​ടു​ങ്ങ​ല്ലൂ​ർ വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് റോ​ഡി​ലെ കു​ണ്ടും കു​ഴി​യും വി​ശാ​ല​മാ​യി ത​ന്നെ നി​ക​ത്തി​യ​ത്. എ​ന്തൊ​ക്കെ​യാ​യാ​ലും റോ​ഡി​ലെ അ​സാ​ധാ​ര​ണ പ​ണി വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് ഗു​ണ​ക​ര​മാ​യി.

അ​തേ​സ​മ​യം 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ക​രാ​റു​കാ​ര​ൻ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ​പോ​യ അ​റ്റ​കു​റ്റ​പ്പ​ണി പു​തി​യ ക​രാ​റു​കാ​ര​നെ വെ​ച്ച് അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ വേ​ഗ​ത്തി​ൽ ന​ട​ത്തു​ക​യാ​ണു​ണ്ടാ​യ​തെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് മെ​യി​ന്‍റ​ൻ​സ് വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Tags:    
News Summary - Kodungallur-Traffic-Jam-Road-Work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.