കൊടുങ്ങല്ലൂർ: ചരിത്രപ്രധാനമായ ആചാരത്തിന്റെ ഭക്തിസാന്ദ്രതയോടെ തോണിയിലേറി കോഴിക്കുളങ്ങര പൂജ നിർവഹിച്ചു. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽനിന്ന് തോണികളിൽ കോഴിക്കുളങ്ങര ക്ഷേത്രത്തിൽ എത്തി നൂറ്റാണ്ടുകളായി നടന്നുവരുന്നതാണ് കോഴിക്കുളങ്ങര പൂജ. എല്ലാ വർഷവും കർക്കടക മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ചടങ്ങ് നടക്കുന്നത്. ക്ഷേത്രത്തിനടുത്ത് നഗരത്തോട് ചേർന്ന കാവിൽക്കടവിൽ നിന്നാണ് പരമ്പരാഗത രീതിയിൽ വള്ളത്തിൽ കോഴിക്കുളങ്ങര ക്ഷേത്രത്തിലെത്തിയത്.
താളമേളങ്ങളുടെ അകമ്പടിയോടെ രണ്ട് വള്ളങ്ങളിലായിരുന്നു യാത്ര. കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമീഷണർ അനിൽ കുമാർ, ഡെപ്യൂട്ടി കമീഷണർ സുനിൽ കർത്ത, അസി. കമീഷണർ എം.ആർ. മിനി, മാനേജർ കെ. വിനോദ്, സത്യധർമൻ അടികൾ, കെ.വി. മുരളി എന്നിവർ നേതൃത്വം നൽകി. ഏഴിക്കോട് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂജകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.