കൊടുങ്ങല്ലൂർ: മോഷ്ടിച്ച ബൈക്കിലെത്തി വഴിയാത്രക്കാരെൻറ സ്വർണ കൈചെയിൻ പൊട്ടിച്ചെടുത്തയാളെ മണിക്കൂറുകൾക്കകം മതിലകം പൊലീസ് പിടികൂടി. വടക്കേക്കര പട്ടണം കവല സ്വദേശി ശങ്കരായിത്തറ വീട്ടിൽ സന്ദീപിനെയാണ് (26) മതിലകം എസ്.എച്ച്.ഒ കെ.സി. വിനുവും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ ശ്രീനാരായണപുരം വൃന്ദാവനിൽ വെച്ചാണ് സംഭവം.
പടിഞ്ഞാറെ വെമ്പല്ലൂർ വൃന്ദാവൻ സ്വദേശി പണിക്കവീട്ടിൽ പ്രണവ് (28) റോഡിലൂടെ നടന്ന് പോകുന്നതിനിടെ ബൈക്കിലെത്തിയ സന്ദീപ് വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി കൈചെയിൻ പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ഉടൻ തന്നെ മതിലകം സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ഇയാളെ ബൈക്ക് സഹിതം പിടികൂടി. ആർ.ആർ.ടി വളണ്ടിയരുടെ സഹായത്തോടെ ആലഗോതുരുത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയിൽനിന്ന് മോഷ്ടിച്ച കൈ ചെയിൻ പൊലീസ് കണ്ടെടുത്തു. തൃശൂർ, എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, മോഷണം, കഞ്ചാവ് എന്നീ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽനിന്ന് യുവാവിെൻറ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ കെ.ഒ. തോമസ്, ലാൽസൺ, ജിജിൽ, സി.പി.ഒ ഷിജു, മനോജ്, ഹോം ഗാർഡ് അൻസാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.