കൊടുങ്ങല്ലൂർ: 'മാസ്' ഇലക്ട്രിക് ബൈക്കിൽ മാസ്മരികത തീർത്ത് യുവാവ്. എടവിലങ്ങ് സ്വദേശി മാനങ്കേരി എം.എസ്. നിസാറാണ് ഒമ്പതുമാസത്തെ അധ്വാനംകൊണ്ട് ആകർഷകവും പ്രത്യേകതയുള്ളതുമായ ഇലക്ട്രിക് ബൈക്ക് നിർമിച്ചത്. 150 കിലോയുള്ള ബൈക്കിന് 'മാസ്' എന്നാണ് പേരിട്ടത്.
കെട്ടിലും മട്ടിലും മറ്റു ബൈക്കുകളേക്കാൾ വത്യസ്തമാണ് മാസ്. ബൈക്കിെൻറ ആദ്യപരീക്ഷണ ഓട്ടം ഇ.ടി. ടൈസൺ എം.എൽ.എയാണ് നിർവഹിച്ചത്. ഈ ബൈക്ക് വിപണിയിലെത്താൻ വേണ്ട സഹായം ചെയ്യുമെന്ന് എം.എൽ.എ ഉറപ്പുനൽകി. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. ആദർശ്, വാർഡ് മെംബർ സുമ വത്സൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.