കൊടുങ്ങല്ലൂർ: സമ്പൂർണ നീന്തൽ സാക്ഷരത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മതിലകത്ത് സ്കൂൾ വിദ്യാർഥികളുടെ പത്ത് ദിവസത്തെ നീന്തൽ പരിശീലനത്തിന് തുടക്കമായി. മതിലകം സ്റ്റേഷൻ ഹൗസ് ഓഫിസർ എം.കെ. ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. നീന്തൽ പരിശീലകൻ ഹരിലാലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പോളകുളത്തിലാണ് പരിശീലനം. അഞ്ചാം ക്ലാസ് മുതലുള്ള 200ൽപരം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
വൈസ് പ്രസിഡന്റ് ടി.എസ്. രാജു, സ്ഥിരം സമിതി അധ്യക്ഷരായ സുമതി സുന്ദരൻ, എം.കെ. പ്രേമാനന്ദൻ, പ്രിയ ഹരിലാൽ, സെക്രട്ടറി കെ.എസ്. രാമദാസ്, നിർവഹണ ഉദ്യോഗസ്ഥ ഷാർലറ്റ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സഗീർ, സംസാബി സലീം, രജനി ബേബി, ഒ.എ. ജെൻട്രിൻ, മാലതി സുബ്രഹ്മണ്യൻ, സജ്ജയ് ശാർക്കര, ജെസ്ന ഷെമീർ, വി.എസ്. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.