കൊടുങ്ങല്ലൂർ: ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി എറണാകുളം മേഖല ക്ഷീരോൽപാദക യൂനിയൻ വിഭാവനം ചെയ്ത് സ്കൂൾ, കോളജ് കാമ്പസുകളിൽ നടപ്പാക്കുന്ന ‘മിൽമ അറ്റ് സ്കൂൾ’പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി മതിലകത്ത് തുടക്കംകുറിക്കുന്നു. മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് കൗണ്ടർ തുറക്കുന്നത്. മിൽമ പാലും പാലുൽപന്നങ്ങളും വിദ്യാർഥികൾക്ക് സ്കൂൾ അങ്കണത്തിൽതന്നെ ലഭ്യമാക്കുന്നതാണ് പദ്ധതി. നാലിന് വൈകീട്ട് മൂന്നിന് സ്കൂൾ അങ്കണത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിക്കും. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.