കൊടുങ്ങല്ലൂർ: രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ബഹിഷ്കരിക്കാൻ മുസ്ലിം ലീഗ് എറിയാട് പഞ്ചായത്ത് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എറിയാട് പഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫ് സംവിധാനത്തിൽ ലീഗിനുള്ളതാണ്. അവിടെ കോൺഗ്രസ് മത്സര രംഗത്ത് വന്നതിനെ തുടർന്നുണ്ടായ പരാതിയിൽ സ്ഥലം എം.പി ബെന്നി ബെഹനാൻ ഇടപെട്ട് സ്ഥാനാർഥിയോട് പിന്മാറണമെന്ന് അറിയിച്ചിരുന്നു.
എന്നാൽ എറിയാട് കോൺഗ്രസ് നേതാക്കൾ തീരുമാനം അവഗണിക്കുകയായിരുന്നു. ഇതേതുടർന്ന് കോൺഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിച്ചിരുന്നു.
പ്രശ്നങ്ങളിൽ ചർച്ചയോ പരിഹാരമോ ഇതുവരെ ഇല്ലാത്തതിനാലാണ് എം.എ. ഇസ്മായിലിെൻറ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് ഭാരവാഹികളുടെ യോഗം രമേശ് ചെന്നിത്തലയുടെ ജാഥ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ടി.എ. നാസർ, കെ.കെ. സലീം, എൻ.എ. നാസർ, കെ.കെ. മുഹമ്മദ് സഗീർ, ഷരീഫ് പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.