കൊടുങ്ങല്ലൂർ: മഹാനടൻ നെടുമുടിയോടൊത്തുള്ള ഒളിമങ്ങാത്ത ചിരസ്മരണകളിൽ കൊടുങ്ങല്ലൂരും പുന്നക്ക ബസാർ ഗ്രാമവും.ബഹദൂർ സ്മാരക പുരസ്കാരത്തോടെ നൽകിയ സ്നേഹാദരവും പി. ഭാസ്കരൻ സ്മൃതിയിലെ സാന്നിധ്യവുമാണ് കൊടുങ്ങല്ലൂരിെൻറ സ്മരണകളിൽ നെടുമുടി എന്ന പ്രതിഭ തിളങ്ങി നിൽക്കുന്നത്.കൂടാതെ ചലച്ചിത്ര പ്രവേശന വേളയിൽ മതിലകം പുന്നക്ക ബസാറിലേക്കുള്ള താടിക്കാരൻ നെടുമുടിയുടെ വരവിെൻറ ഓർമകളും നാട്ടുകാരിൽ ഇന്നുമുണ്ട്.
1979ൽ പുന്നക്ക ബസാറിലെ ഷാർപ്പ് സ്റ്റുഡിയോ ഉദ്ഘാടനത്തിനാണ് നെടുമുടി വന്നത്. അദ്ദേഹം അഭിനയിച്ച 'ആരവം' പുറത്തിറങ്ങിയ സമയമായിരുന്നു അത്. അന്ന് സിനിമക്കാരുടെ സങ്കേതമായിരുന്നു തിരുവനന്തപുരത്തെ കീർത്തി ഹോട്ടൽ. അവിടെ പാട്ടും മേളവുമായി തമ്പടിച്ച നെടുമുടി ഉൾപ്പെടെയുള്ളവരുമായി സൗഹൃദമുണ്ടായിരുന്ന പുതിയകാവിലെ ആസ്പിൻ അഷറഫ് മുഖേനയാണ് നെടുമുടിയെ ഉദ്ഘാടകനായി ലഭ്യമായത്.
സിനിമ താരത്തെ തേടി ഷാർപ്പ് സ്റ്റുഡിയോ സ്ഥാപകൻ സി.കെ. മുഹമ്മദിെൻറ ആഗ്രഹപ്രകാരം ബന്ധുവായ ഹംസ വൈപ്പിപാടത്ത്, കളപ്പറമ്പത്ത് മുഹമ്മദ് എന്നിവർ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. അവർ നൽകിയ 100 രൂപ കൊണ്ട് കെ.എസ്.ആർ.ടി.സി ബസിലാണ് തലേദിവസം അന്നത്തെ സംവിധായകൻ ഷെരീഫുമൊത്ത് നെടുമുടി കൊടുങ്ങൂരിലെത്തിയതെന്ന് ആസ്പിൻ അഷ്റഫ് ഓർക്കുന്നു. അടുത്ത ദിവസം പുതിയകാവിലെത്തിയ നെടുമുടി സംഘാടകരോടും നാട്ടുകാരോടുമൊപ്പം തികച്ചും സാധാരണക്കാരനപ്പോലെയാണ് ഉദ്ഘാടന സ്ഥലത്തെത്തിയത്.
അന്ന് നെടുമുടിയുടെ താടി കണ്ട് ആസ്പിൻ അഷറഫിെൻറ ജ്യേഷ്ഠൻ പരേതനായ ഹുസൈൻ രണ്ട് പാക്കറ്റ് േബ്ലഡ് എടുത്ത് കൊടുത്ത രസകരമായ അനുഭവവും പങ്കുവെക്കുന്നവരുണ്ട്.യാദൃച്ഛികമെന്നോണം തൊട്ടടുത്ത പടമായ 'തകര'യിൽ ചെല്ലപ്പനാശാരിയായി അഭിനയിക്കാൻ നെടുമുടിക്ക് താടിയെടുക്കേണ്ടി വന്നു.അതുല്യ പ്രതിഭയായി നിൽക്കവെയാണ് കൊടുങ്ങല്ലൂർ അദ്ദേഹത്തെ അനശ്വര നടൻ ബഹദൂറിെൻറ പേരിലുള്ള പുരസ്കാരം നൽകി ആദരിച്ചത്. സംവിധായകൻ കമലിെൻറ നേതൃത്വത്തിലായിരുന്നു ആദരം.
നെടുമുടി വേണു: ക്ഷേത്ര നഗരിക്ക് സൗരഭ്യം പരത്തുന്ന ഓർമ
ഗുരുവായൂർ: 2013ലെ ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നഗരസഭ സംഘടിപ്പിച്ച പുഷ്പോത്സവത്തിെൻറയും നിശാഗന്ധി സർഗോത്സവത്തിെൻറയും ഉദ്ഘാടകൻ നെടുമുടി വേണുവായിരുന്നു.പുഷ്പമേള നടക്കുന്നിടത്ത് നേരേത്ത എത്തിയ നെടുമുടി വേണു എല്ലായിടത്തും ചുറ്റിനടന്നു കണ്ടു. ഏറെ സമയം അവിടെ ചെലവിട്ടാണ് നെടുമുടി മടങ്ങിയത്. അന്ന് അദ്ദേഹേത്താടൊപ്പം വേദിയിലുണ്ടായിരുന്ന മുൻ എം.എൽ.എ കെ.വി. അബ്ദുൾ ഖാദർ താൻ ചാവക്കാട് ടൗണിൽ കണ്ടിട്ടുള്ള ചില 'എക്സ് ഗുണ്ടകളുടെ' തനിപ്പകർപ്പുകളെ നെടുമുടി സിനിമയിൽ അവതരിപ്പിച്ച കാര്യം അനുസ്മരിച്ചു.
ബെസ്റ്റ് ആക്ടറിൽ നെടുമുടി അവതരിപ്പിച്ച പഴയകാലത്തെ വീരവാദം മുഴക്കുമ്പോഴും തള്ളിവരുന്ന ചുമകൊണ്ട് കിതക്കുന്ന റൗഡി വേഷങ്ങളെ താൻ ചാവക്കാട് ടൗണിൽ കണ്ടിട്ടുള്ള കാര്യമാണ് അബ്ദുൾ ഖാദർ അനുസ്മരിച്ചത്. തിരക്കഥാകൃത്തും സംവിധായകനും പറഞ്ഞത് താൻ ചെയ്യുന്നു എന്ന് മാത്രമായിരുന്നു അതുല്യ നടെൻറ മറുപടി. കൈരളിയിലെ ജെ.ബി ജങ്ഷനിൽ നെടുമുടി അതിഥിയായി എത്തിയപ്പോൾ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാനും അബ്ദുൾ ഖാദറിന് അവസരം ലഭിച്ചിരുന്നു. തൃശൂർ: അഭിനയ കലയിലെ സവ്യസാചിയായിരുന്നു നെടുമുടി വേണുവെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന് പഴശ്ശി അനുശോചന സന്ദേശത്തിൽ പറഞ്ഞു. നാടകക്കളരി മലയാള സിനിമക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് അദ്ദേഹമെന്നും അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.