കൊടുങ്ങല്ലൂർ: 20 ദിവസമായി പ്രവർത്തനം താളംതെറ്റി കൃഷിഭവൻ. കാവിൽക്കടവിലെ നഗരസഭ ഷോപ്പിങ് കോംപ്ലക്സിലെ രണ്ട് മുറികളിലായി പ്രവർത്തിക്കുന്ന കൃഷിഭവനിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെയാണ് ഓഫിസ് പ്രവർത്തനം തകരാറിലായത്. കൃഷിഭവൻ പ്രവർത്തിച്ചിരുന്ന തെക്കേനടയിലെ പഴയ നഗരസഭ കെട്ടിടം പുതിയത് നിർമിക്കാൻ പൊളിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കാവിൽക്കടവിലേക്ക് മാറ്റിയത്.
ഷോപ്പിങ് കോംപ്ലക്സിലെ കൃഷിഭവൻ ഓഫിസ് പ്രവർത്തിക്കാൻ താൽക്കാലിക സംവിധാനത്തിലൂടെയാണ് വൈദ്യുതി ലഭ്യമാക്കിയിരുന്നത്. അതാണിപ്പോൾ വിച്ഛേദിച്ചത്. സ്ഥിരം കണക്ഷന് നഗരസഭയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് പലതവണ കെ.എസ്.ഇ.ബി നഗരസഭക്ക് കത്തു നൽകിയിട്ടും ഫലമുണ്ടായിട്ടില്ലത്രെ. വൈദ്യുതി ഇല്ലാതായതോടെ കമ്പ്യൂട്ടറുകൾ കാഴ്ചവസ്തുവായി. മൊബൈൽ വെളിച്ചത്തിലാണ് അത്യാവശ്യം കാര്യങ്ങൾ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.