കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വി.കെ. രാജൻ മെമോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ കാന തുറന്നുകിടക്കുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ഭീഷണി ഉയർത്തുന്നു. കൊടുങ്ങല്ലൂർ - തൃശൂർ സംസ്ഥാന പാതയിലെ പുല്ലൂറ്റ് ഉഴുവത്തുകടവ് ജങ്ഷന് സമീപം സ്കൂളിന് മുന്നിലെ ഇരുവശത്തുമുള്ള കാനകളാണ് തുറന്നുകിടക്കുന്നത്. റോഡ് പണിയെ തുടർന്ന് കഴിഞ്ഞ വർഷം മുതൽ ഇവിടെ കാന തുറന്ന നിലയിലാണ്. ഇരുവശത്തും ബസ് സ്റ്റോപ്പുകളുമുണ്ട്.
മഴ പെയ്താൽ ഈ കാനയിലൂടെ ഒഴുകി വരുന്ന മലിനജലം സ്കൂൾ വളപ്പിലെ കിണറ്റിലെത്തി വെള്ളം മലിനമാകാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ അധ്യയന വർഷം മുതൽ പി.ടി.എയുടെ നേതൃത്വത്തിൽ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അടിയന്തരമായി കാന മൂടി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് പി.ടി.എ പ്രസിഡന്റ് ടി.എ. നൗഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.