വിവാഹദിനത്തിൽ ഫലസ്തീ​െൻറ സങ്കടങ്ങളും പോരാട്ടവീര്യവും ഹൃദയത്തോട് ചേർത്ത് വധൂവരൻമാർ

കൊടുങ്ങല്ലൂർ (തൃശൂർ): ഇസ്രായേലി​െൻറ പൈശാചികതയിൽ മരിച്ചുവീഴുന്ന ഫലസ്തീൻ ജനതക്ക് വിവാഹ വേദിയിൽ വധൂവരൻമാരുടെ ഐക്യദാർഢ്യം. സർവായുധ സന്നാഹങ്ങളോടെ പിഞ്ചുമക്കളെ പോലും കൊന്നൊടുക്കുന്ന ശത്രുവിനോട് പൊരുതുന്ന ഫലസ്തീൻ ജനതയുടെ പോരാട്ടവീര്യം നെഞ്ചേറ്റിയ നവദമ്പതികളോടൊപ്പം കുടുംബാംഗങ്ങളും അണിചേർന്നു.

എസ്.എൻ.പുരം സാഹിബി​െൻറ പള്ളിനട പൈനാട്ടുപടി സെയ്തു മുഹമ്മദി​െൻറയും സൈനബയുടെയും മകൻ മുഹമ്മദ് ഇഹ്സാനും മതിലകം പുഴങ്കരയില്ലത്ത് മുഹമ്മദലിയുടെ മകൾ മുബഷിറയും തമ്മിൽ നടന്ന വിവാഹചടങ്ങിലാണ് ഫലസ്തീൻ ജനതയെയും ഹൃദയത്തോട് ചേർത്ത് പിടിച്ചത്. സയണിസ്റ്റ് ഭീകരതയുടെ നേർചിത്രങ്ങൾ പ്ലാക്കാർഡുകളായി ഇവർ കൈകളിലേന്തി.

വര​െൻറ സഹോദരി ഫാത്തിമത്ത് ഹിസാന മുന്നോട്ടുവെച്ച ആശയം മറ്റുള്ളവർ സർവാത്മനാ ഉൾക്കൊള്ളുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ വര​െൻറ വീട്ടിലായിരുന്നു ചടങ്ങുകൾ. മുസ്​ലിഹ, ഫാസിൽ, ഫിറോസ്, ഫായിസ നസ്റിൻ, ജിതിൽ, ഫാത്തിമ, ഐഷാബി, സൈനബ എന്നിവർ പങ്കാളികളായി.

Tags:    
News Summary - On the wedding day, the bride and groom embrace the sorrows of Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.