കൊടുങ്ങല്ലുർ: സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവർ ആശുപത്രിയിൽ ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആർദ്രം പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി സന്ദർശിച്ച വേളയിലാണ് മന്ത്രിയുടെ പ്രതികരണം. സൗജന്യ ടെസ്റ്റിന് പണം ഈടാക്കിയ കാര്യം യുവതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു പ്രസ്തുത പ്രതികരണം. വിഷയം അന്വേഷിക്കാമെന്ന് ആശുപത്രി അധികൃതർ മന്ത്രിയെ അറിയിച്ചു.
കൊടുങ്ങല്ലൂരിൽ വീട്ടമ്മക്ക് വെസ്റ്റ് നൈൽ പനി ബാധിച്ചത് സ്ഥിരീകരിച്ച സാഹചര്യത്തിൻ പ്രതിരോധ പ്രവർത്തനവും ബോധവത്കരണവും ഊർജിതമാക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗബാധിതയായ വീട്ടമ്മയെ മന്ത്രി സന്ദർശിച്ചു.
താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയായി ഉയർത്തുന്നത് പരിഗണനയിലുണ്ടെന്നും അതേസമയം ആവശ്യമായ പുതിയ തസ്തികൾ സൃഷ്ടിക്കുന്നത് ഏത് സർക്കാരിനും വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രിക്ക് മുമ്പാകെ അപര്യാപ്തതകളും ആവശ്യങ്ങളും നിരത്തി.
വി.ആർ. സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത, വൈസ് ചെയർമാൻ അഡ്വ. ദിനൽ, മുൻ ചെയർമാൻ കെ.ആർ. ജൈത്രൻ, സുപ്രണ്ട് ഡോ. ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.