കൊടുങ്ങല്ലൂർ: സംസ്ഥാന പാതയുടെ ഭാഗമായ പുല്ലൂറ്റ് മേഖലയിലെ റോഡിലെ മരണക്കുഴികൾ അടിയന്തരമായി ടാർ ചെയ്യണമെന്നും ബസുകളുടെ അമിത വേഗം നിയന്ത്രിക്കണമെമെന്നും ആവശ്യപ്പെട്ട് ജനകീയ സമരം. പുല്ലൂറ്റ് ഇൻഡിപെൻഡൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു സമരം. പുല്ലൂറ്റ് പ്രദേശത്തെ റോഡുകൾ സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു.
ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്. എത്രയും വേഗം ശാസ്ത്രീയ രീതിയിൽ ടാറിങ് ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ബസുകളുടെ മരണപ്പാച്ചിൽ തടയാൻ പഠനം നടത്തി കൃത്യമായ സമയനിയന്ത്രണം ഏർപ്പെടുത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
പ്രദേശത്തെ സാംസ്കാരിക സംഘടനകളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ കൂടുതൽ സമര പരിപാടികൾക്ക് രൂപം നൽകാനും തീരുമാനിച്ചു.
സമരം വി.കെ. രാജൻ മെമോറിയാൽ എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് ടി.എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. പുല്ലൂറ്റ് മഞ്ഞന മഹല്ല് പ്രസിഡന്റ് എ.എം. ജബ്ബാർ, മഹേഷ് ശാന്തി, അമ്മ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഉണ്ണി പാച്ചേരിയിൽ, ഷിജി ഗണേഷ്, മദർ ഇന്ത്യ ഭാരവാഹി റോയ് വിജയൻ, തണൽ സാംസ്കാരിക വേദി ഭാരവാഹി കെ.എസ്. രാജേഷ്.
സത്താർ പുഴങ്കരയില്ലത്ത്, കവിത മധു, കെ.എ. ഹസീന തുടങ്ങിയവർ സംസാരിച്ചു. ഇൻഡിപെൻഡൻസ് ക്ലബ് പ്രസിഡന്റ് ഷഹീൻ കെ. മൊയ്തീൻ, സെക്രട്ടറി എ.കെ. നിസാം, ഭാരവാഹികളായ എം.വി. ബൈജു, ഷഹാദ് കെ. മൊയ്തീൻ, നിസാർ മാലിക്, നിധിൻ ശബരി, ഷാഹുൽ കൊള്ളിക്കത്തറ, സുജ ജോയ്, ഉജ്ജ്വല രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.