ആശ ചെന്ത്രാപ്പിന്നി കണ്ണംപള്ളിപ്പുറം പോസ്​റ്റ് ഒാഫിസിൽ

സേവനം മുഖമുദ്രയാക്കിയ പോസ്​റ്റ്​ ഓഫിസ്‌ പുരസ്​കാര നിറവില്‍

ചെന്ത്രാപ്പിന്നി: കത്തുകളുടെ കാലം കഴിഞ്ഞെന്ന്​ കരുതി തപാല്‍ സംവിധാനത്തി‍​െൻറ പ്രസക്തി ഇല്ലാതായിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇവിടെയൊരു പോസ്​റ്റ് ഒാഫിസ്. കോവിഡ് കാലത്ത് ജനസേവനം മുഖമുദ്രയാക്കിയതിന് പോസ്​റ്റ് കൊറോണ വാരിയര്‍ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയ ചെന്ത്രാപ്പിന്നി കണ്ണംപള്ളിപ്പുറം പോസ്​റ്റ് ഒാഫിസാണ് ചരിത്രത്തില്‍ ഇടംപിടിക്കുന്നത്.

പോസ്​റ്റ് മാസ്​റ്റർ എടത്തിരുത്തി മടത്തിപ്പറമ്പില്‍ ആശയുടെ സ്ഥിരോത്സാഹം 500ഓളം വീടുകളുടെ പ്രവര്‍ത്തന പരിധിയുള്ള ഓഫിസിനെ ശ്രദ്ധേയമാക്കുകയാണ്. ദേശീയതലത്തില്‍ ബില്‍ പേമെൻറ് സര്‍വിസ് രംഗത്തെ സേവനത്തിന് നാലുതവണയാണ് ഇവിടെ അംഗീകാരം തേടിയെത്തിയത്. പബ്ലിക് പ്രോവിഡ​ൻറ് ഫണ്ടില്‍ 15 ദിവസംകൊണ്ട് 224 കുടുംബങ്ങളെ ചേര്‍ത്തതിന് ചീഫ് പോസ്​റ്റ്​ മാസ്​റ്റർ ജനറലില്‍നിന്ന് കേരള പോസ്​റ്റല്‍ സര്‍ക്കിള്‍ അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷത്തിലാണിപ്പോള്‍ ആശയും ജീവനക്കാരും.

എടത്തിരുത്തി പഞ്ചായത്ത് 13, 15 വാര്‍ഡുകളിലെ എല്ലാ വീടുകളിലും ഐ.പി.പി.ബി അക്കൗണ്ടുകള്‍ തുടങ്ങി, ഇവയെ ഫൈവ് സ്​റ്റാര്‍ ഗ്രാമങ്ങളാക്കി മാറ്റിയതാണ് ശ്രദ്ധേയമായ നേട്ടം. ഇതോടെ എല്ലാ വീടുകളും റൂറല്‍ പോസ്​റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, സേവിങ്സ് അക്കൗണ്ട്‌, സുകന്യ സമൃദ്ധി യോജന, പേമെൻറ് ബാങ്ക്, കേന്ദ്ര സുരക്ഷ പദ്ധതികള്‍ എന്നിവയും എത്തി. പ്രവര്‍ത്തന പരിധിയിലെ മുഴുവന്‍ വീടുകളിലും ആറ്​ ദിവസംകൊണ്ട് ഓണ്‍ലൈന്‍ ബാങ്കിങ് സേവനം എത്തിച്ചതും പോസ്​റ്റ് ഒാഫിസിന് പൊന്‍തൂവലായി. മഹാലോഗിന്‍ ദിനത്തി‍​െൻറ ഭാഗമായി 206 അക്കൗണ്ടുകള്‍ തുടങ്ങി കേരള സര്‍ക്കിളില്‍ ഒന്നാമതെത്തി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയതും ഈ പോസ്​റ്റ് ഒാഫിസ് തന്നെ.

Tags:    
News Summary - Post Office get Award for Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.