കൊടുങ്ങല്ലൂർ: അഗ്നിശമന വാഹനങ്ങൾക്ക് ഇനി സുഗമമായി കുതിച്ചുപായാം. തോടായി മാറിയ റോഡിൽ കുടുങ്ങുമെന്ന ആശങ്ക വേണ്ട. കുണ്ടും കുഴിയും വെള്ളക്കെട്ടുമായി ശോച്യാവസ്ഥയിലായിരുന്ന പുല്ലൂറ്റ് ഫയർ സ്റ്റേഷൻ റോഡിന് ശാപമോക്ഷമായി. കോൺക്രീറ്റ് ടൈൽ പാകിയ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു.
തുറമുഖ വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 25.20 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച റോഡിന്റെ ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനല്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, കൗൺസിലർമാരായ നന്ദകുമാർ, എം.യു. ഷിനിജ ടീച്ചർ, ടി.എസ്. സജീവൻ, ഇ.ജെ. ഹിമേഷ്, ചന്ദ്രൻ കളരിക്കൽ, എക്സിക്യൂട്ടീവ് എൻജിനീയർ ഗയ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ അനിത ബാബു സ്വാഗതവും എ.ഇ. ഫാബി മോൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.