കൊടുങ്ങല്ലൂർ: കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട സാമൂഹിക അകലം ഓർമിപ്പിക്കുന്ന ഉപകരണം നിർമിച്ച കൊടുങ്ങല്ലൂർ സ്വദേശിയായി വിദ്യാർഥിക്ക് ഷാർജയിൽ സർക്കാർതല അംഗീകാരം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് വെഴവന വല്ലത്തുപടി വി.എം. യഹിയ - ഷീജ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാഫിസാണ് അവാർഡിന് അർഹനായത്. ഷാർജ പൊലീസ് തിരഞ്ഞെടുത്ത ഈ പത്താം ക്ലാസ് വിദ്യാർഥിയുടെ പ്രോജക്ട് മൂന്ന് ലക്ഷം രൂപയും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.
മെഷീനറിയും കോഡിങ്ങും സമന്വയിപ്പിച്ച ഉപകരണം സെൻസർ മോഡലിലായിരിക്കും പ്രവർത്തിക്കുക. സാമൂഹിക അകലം എത്ര വേണമെന്ന് 'സോഷ്യൽ ഡിസ്റ്റൻസിങ് റിമൈൻഡർ' (എസ്.ഡി.ആർ) എന്ന ഇൗ ഉപകരണത്തിൽ ക്രമീകരിക്കാം. അതിനനുസരിച്ച് ആളുകളോട് അടുത്ത് വരുേമ്പാൾ 'ബീപ്' ശബ്ദമുണ്ടാക്കി എസ്.ഡി.ആർ ഓർമിപ്പിക്കും. ഷാർജ പൊലീസ് കോവിഡ് ചലഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ ദേശീയതല മത്സരത്തിൽ എസ്.ഡി.ആറിന് രണ്ടാം സ്ഥാനം ലഭിച്ചു.
ഏഷ്യൻ ഇൻറർനാഷനൽ പ്രൈവറ്റ് സ്കൂൾ അൽ ദഫ്റാ റീജ്യണിലെ മദീനത് സായിദ് ശാഖയിൽ വിദ്യാർഥിയാണ് ഈ പ്രതിഭ. പുരസ്കാരം ഷാർജ പൊലീസ് തലവൻ മേജർ ജനറൽ സെയ്ഫ് സെറി അൽ ഷംസിയിൽനിന്ന് മുഹമ്മദ് ഹാഫിസ് ഏറ്റുവാങ്ങി.
പൊതുസ്ഥലങ്ങളിൽ കോവിഡ് സുരക്ഷ മാനദണ്ഡം പാലിച്ചില്ലെങ്കിൽ ഈ ഉപകരണം ശബ്ദമുണ്ടാക്കും. ഐ.ഡി കാർഡിെൻറ വലുപ്പത്തിലുള്ള ഇൗ ഉപകരണം പത്ത് മിനിറ്റുകൊണ്ട് നിർമിക്കാം. സ്കൂളിലെ സ്റ്റീം ഫെസ്റ്റാണ് ഹാഫിസിന് ഇത്തരമൊരു ഉപകരണം ഉണ്ടാക്കാൻ ആത്മവിശ്വാസം നൽകിയതെന്നും എല്ലാ പ്രായക്കാർക്കുമായി നടത്തിയ മത്സരത്തിൽ വിജയം നേടിയ ഏറ്റവും പ്രായം കുറഞ്ഞയാളും ഈ മലയാളിയാണെന്നും കൊടുങ്ങല്ലൂരിലെ ബന്ധുവായ കെ.എ. സീന പറഞ്ഞു.
പിതാവ് മദീനത് സായിദിൽ ബസ് സ്റ്റേഷനിൽ ഡ്രൈവറാണ്. സഹോദരൻ: മുഹമ്മദ് ഇസാനും അവിടെ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.