കൊടുങ്ങല്ലൂര്‍: അധ്യാപക നിയമനത്തില്‍ പണം തട്ടിയ കേസിലെ പ്രതി 22 വര്‍ഷത്തിന് ശേഷം പിടിയില്‍. മതിലകം സ്റ്റേഷനിലെ വഞ്ചന കേസില്‍ ഉള്‍പ്പെട്ട് പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നിരുന്ന എറണാകുളം മാലിയങ്കര സ്വദേശി പുത്തന്‍വീട്ടില്‍ സലീം കുമാര്‍ (63) ആണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. 1998ല്‍ ശ്രീനാരായണപുരം കോതപറമ്പില്‍ വൃന്ദാവന്‍ പബ്ലിക് സ്‌കൂള്‍ എന്ന പേരില്‍ സ്‌കൂള്‍ ആരംഭിച്ച് അധ്യാപകരില്‍ നിന്നും ഡെപ്പോസിറ്റ് തുക സ്വീകരിച്ച് തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് മതിലകം പോലീസ് കേസെടുത്തത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
അടുത്ത കാലത്ത് കൊടുങ്ങല്ലൂരില്‍ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോട്ടപ്പുറത്ത് നിന്നും പിടികൂടിയത്.
രണ്ട് മാസത്തിനിടെ നൂറോളം പിടികിട്ടാപ്പുള്ളികളെയാണ് കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എസ്.ഐ പി.സി. സുനില്‍, എ.എസ്.ഐമാരായ സി.ആര്‍. പ്രദീപ്, ടി.ആര്‍. ഷൈന്‍, സീനിയര്‍ സി.പി.ഒമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുന്‍ കൃഷ്ണ, സി.പി.ഒമാരായ അരുണ്‍നാഥ്, നിഷാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.