കൊടുങ്ങല്ലൂർ: ജനകീയ സമിതി നിരീക്ഷണം ശക്തമാക്കിയതോടെ മണൽ കടത്തുകാർ പിൻവാങ്ങി. അഴീക്കോട് പൂച്ചക്കടവിൽ നാളുകളായി തുടർന്നുവന്ന മണൽ കടത്താണ് എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും പൊലീസും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന ജനകീയ സമിതിയുടെ ഇടപെടലിനെ തുടർന്ന് നിർത്തിയത്. നിർദിഷ്ട ഫിഷ് ലാൻഡിങ് സെന്ററിനായി ഡ്രെഡ്ജ് ചെയ്ത് നീക്കിയ മണലാണ് രാത്രികളിൽ അനധികൃതമായി കടത്തിയിരുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പിന് കീഴിൽ 20 ഏക്കർ സ്ഥലമാണ് ഫിഷ് ലാൻഡിങ് സെന്ററിനായി ഡ്രെഡ്ജിങ് നടത്തിയിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ഗുണകരമാകുന്ന ഫിഷ് ലാൻഡിങ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു.
കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, സ്ഥിരം സമിതി അധ്യക്ഷരായ നജ്മൽ ഷക്കീർ, മുഹമ്മദ് അസീം, സാറാബി ഉമ്മർ, ബ്ലോക്ക് അംഗം അസ്ഫൽ, വാർഡ് അംഗം സുമിത ഷാജി, തഹസിൽദാർ എം. അനിൽകുമാർ, കോസ്റ്റൽ പൊലീസ് സി.ഐ അനൂപ്, കൊടുങ്ങല്ലൂർ സബ് ഇൻസ്പെക്ടർ സലീം, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അജിത് കുമാർ, ഇറിഗേഷൻ എ.ഇ കെ.എസ്. ധന്യ, പോർട്ട് ഓഫിസർ കിരൺ, അഴീക്കോട് വില്ലേജ് ഓഫിസർ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.