കൊടുങ്ങല്ലൂർ: അവഗണനക്കെതിരെ സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രതിഷേധം. ജില്ലയിലെ നിരവധി സ്കൂളുകളിൽ പ്രതിഷേധം അരങ്ങേറി. സ്കൂൾ പാചകത്തൊഴിലാളി സംഘടനയുടെ (എച്ച്.എം.എസ്) ആഭിമുഖ്യത്തിൽ സ്കൂളുകൾക്ക് മുമ്പിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്റർ കൈയിലേന്തിയായിരുന്നു നിൽപ്പ് സമരം.
വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കുക, തൊഴിലാളികളുടെ പ്രതിമാസ വേതനം അഞ്ചാം തീയതിക്കുള്ളിൽ വിതരണം ചെയ്യുക, തൊഴിലാളിക്ക് വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ വരെ നൽകുക, മിനിമം വേതനം 900 രൂപയായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.