കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ - എറിയാട് റോഡിൽ തണ്ടാംകുളത്ത് സ്കൂട്ടർ യാത്രക്കാരിയുടെ മാല കവർന്ന കേസിലെ രണ്ടാമത്തെ പ്രതിയെയും പൊലീസ് പിടികൂടി. കയ്പമംഗലം കോഴിശ്ശേരി കണ്ണന്റെ ഭാര്യ ലയയുടെ ഏഴ് പവൻ മാല കവർന്ന കേസിൽ മണ്ണാറശ്ശാല സ്വദേശി തറയിൽ ഉണ്ണികൃഷ്ണനെയാണ് (32) കൊടുങ്ങല്ലൂർ സി.ഐ ഇ.ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതി കൊല്ലം അഞ്ചാലംമൂട് സ്വദേശി കൊച്ചഴിയത്ത് പണയിൽ വീട്ടിൽ ശശിയെ (48) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം. ആനാപ്പുഴയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മക്കളോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു ലയ. മോട്ടോർ ബൈക്കിൽ ഇവരെ പിന്തുടർന്നെത്തിയാണ് മാല കവർന്നത്. എസ്.ഐ ഹെറാൾഡ് ജോർജ്, എസ്.സി.പി.ഒ.മാരായ ഗിരീഷ്, സി.ടി രാജൻ എന്നിവർ പ്രതിയുമായി തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.