ജൈ​വ പ​രി​പാ​ല​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക​നോ​ലി ക​നാ​ൽ തീ​ര​ത്ത് ക​ണ്ട​ൽ ന​ടു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ

ജൈവവൈവിധ്യ പരിപാലന പുരസ്കാരം സ്വന്തമാക്കി ശ്രീനാരായണപുരം പഞ്ചായത്ത്

കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള​ത്തി​ലെ മി​ക​ച്ച ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​ര​സ്‌​കാ​രം ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ര​സ്ഥ​മാ​ക്കി. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ​യും ജൈ​വ​വൈ​വി​ധ്യ ശോ​ഷ​ണ​ത്തി​ന്റെ​യും പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ മ​നു​ഷ്യ​രാ​ശി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശാ​സ്ത്ര​സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യും ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ മു​ന്നോ​ട്ടു​വെ​ക്കു​ന്ന സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത് ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് സം​സ്ഥാ​ന പു​ര​സ്കാ​രം.പ​ഞ്ചാ​യ​ത്തി​ലെ 18 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ജൈ​വ​വൈ​വി​ധ്യ ക്ല​ബു​ക​ൾ രൂ​പ​വ​ത്ക​രി​ച്ച​തും പു​ര​സ്‌​കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ചു.

പ​ശ്ചി​മ​ഘ​ട്ട വേ​ഴാ​മ്പ​ൽ ഫൗ​ണ്ടേ​ഷ​ന്റെ അ​സ്മാ​ബി കോ​ള​ജി​ലെ ജൈ​വ​വൈ​വി​ധ്യ-​കാ​ലാ​വ​സ്ഥ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കി​വ​രു​ന്ന തൊ​ഴി​ലു​റ​പ്പി​ലൂ​ടെ​യു​ള്ള ആ​വാ​സ​വ്യ​വ​സ്ഥ പു​നഃ​സ്ഥാ​പ​ന പ​ദ്ധ​തി​ക​ൾ ഐ​ക്യ രാ​ഷ്ട്ര​സ​ഭ​യു​ടെ സോ​സൈ​റ്റി ഫോ​ർ എ​ക്കോ​ള​ജി​ക്ക​ൽ റെ​സ്റ്റോ​റേ​ഷ​ൻ (എ​സ്.​ഇ.​ആ​ർ. ) അ​ന്ത​ർ​ദേ​ശീ​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​ന​കീ​യ ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​ർ (പി.​ബി.​ആ​ർ ) ര​ണ്ടാം​ഭാ​ഗം കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പു​റ​ത്തി​റ​ക്കി​യ​ത് ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്താ​ണ്.

സം​സ​്ഥാ​ന ജൈ​വ​വൈ​വി​ധ്യ കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​എ​സ്. മോ​ഹ​ന​ന്റെ നേ​തൃ​ത്വ​ത്തി​ൽ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങും. ഇ.​ടി. ടൈ​സ​ൻ എം.​എ​ൽ.​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​കെ. ഗി​രി​ജ, കെ.​എ​സ്. ജ​യ, സു​ഗ​ത ശ​ശീ​ധ​ര​ൻ, പ്ര​ഫ. അ​മി​താ ബ​ച്ച​ൻ, സ​ജി​ത പ്ര​ദീ​പ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​എ. അ​യൂ​ബ്, സി.​സി. ജ​യ, പി.​എ. നൗ​ഷാ​ദ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ. ​ര​ഘു​നാ​ഥ്, പ​ഞ്ചാ​യ​ത്ത് ബി.​എം.​സി​യു​ടെ ചെ​യ​ർ​മാ​ൻ എം.​എ​സ്. മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി ര​ഹ​ന പി. ​ആ​ന​ന്ദ്, ക​ൺ​വീ​ന​ർ ര​തീ​ഷ്, കോ​ഓ​ഡി​നേ​റ്റ​ർ എ​ൻ.​എം. ശ്യം​ലി, കെ.​ആ​ർ. രാ​ജേ​ഷ്, ജി​ബി​മോ​ൾ, ഇ.​ആ​ർ. രേ​ഖ, ടി.​കെ. വ​രു​ണ​ൻ, ദേ​വി​ക എം. ​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

Tags:    
News Summary - Srinarayanapuram Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.