കൊടുങ്ങല്ലൂർ: മലയാള നാടക രംഗത്ത് വിസ്മയങ്ങൾ സൃഷ്ടിച്ച ഏഷ്യയിലെ ഏറ്റവും വലിയ സ്ഥിരം നാടകവേദിയായ കലാനിലയം മൂന്നാം വരവിനൊരുങ്ങുന്നു. പുതിയകാലത്തിന് അനുസരിച്ചുള്ള ദൃശ്യവിസ്മയമൊരുക്കാന്‍ മള്‍ട്ടി-നാഷനല്‍ കമ്പനിയായ ഏരീസ് ഗ്രൂപ്പുമായി കൈകോര്‍ത്താണ് തിരിച്ചുവരവിന് സജ്ജമാകുന്നത്. കലാനിലയം ഇനി ഏരീസ് കലാനിലയം ആര്‍ട്സ് ആൻഡ് തിയേറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെടുക. 150ലേറെ കലാകാരന്മാരും സാങ്കേതിക വിദഗ്ധരുമാണ് വേദിയിലും അനിയറയിലും പ്രവർത്തിക്കുന്നത്.
കലാനിലയത്തിന്റെ വിശാലമായ സ്റ്റേജിന്റേയും ഓഡിറ്റോറിയത്തിന്റേയും നിര്‍മാണത്തിന് തുടക്കം കുറിച്ചുള്ള കാല്‍നാട്ടു കര്‍മം തിരുവഞ്ചിക്കുളം ക്ഷേത്രഗ്രൗണ്ടില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ. ഗീത നിർവഹിച്ചു.
നാടക അവതരണത്തിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള അതിവിശാമായ സാധ്യത തുറന്നിടുന്നതിന്റെയും കൂടി തുടക്കമാണിതെന്ന് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനി ഫൗണ്ടേഷൻ സോഹൻ റോയ് പറഞ്ഞു. തിരുവഞ്ചിക്കുളം ദേവസ്വം ഓഫിസർ സുധീർ മേലാപ്പാട്ട്, കൊടുങ്ങല്ലൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവ്, വാർഡ് മെംബർ സുനിൽ കുമാർ എന്നിവർ ഭദ്രദീപം കൊളുത്തി. കലാനിലയം മാനേജിങ് ഡയറക്ടർ അനന്തപദ്മനാഭൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.