അ​മ​ൽ കൃ​ഷ്ണ

സംസ്ഥാന സോഫ്റ്റ് ബാൾ ടീമിനെ നയിക്കാൻ കൊടുങ്ങല്ലൂരിന്‍റെ തീരത്ത് നിന്നൊരു കൗമാര താരം

കൊ​ടു​ങ്ങ​ല്ലൂ​ർ: സോ​ഫ്റ്റ് ബാ​ൾ കേ​ര​ള ടീ​മി​നെ ന​യി​ക്കാ​ൻ കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ തീ​ര​ത്ത് നി​ന്നൊ​രു കൗ​മാ​ര താ​രം. കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ ക​ട​ൽ തീ​ര​മാ​യ പി. ​വെ​മ്പ​ല്ലൂ​ർ ആ​റ്റു​പു​റ​ത്ത് നി​ന്നു​ള്ള അ​മ​ൽ കൃ​ഷ്ണ എ​ന്ന 17കാ​ര​നാ​ണ് ക​ളി​മി​ക​വി​ന്‍റെ മി​ടു​ക്കി​ൽ കേ​ര​ള ജൂ​നി​യ​ർ ടീ​മി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യ​ത്. 11ന് ​വി​ശാ​ഖ പ​ട്ട​ണ​ത്താ​ണ് ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്. പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​ന് ശേ​ഷം അ​മ​ൽ കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ടീം ​വി​ശാ​ഖ പ​ട്ട​ണ​ത്തേ​ക്ക് യാ​ത്ര തി​രി​ച്ചു.

സോ​ഫ്റ്റ് ബാ​ളി​ന് കാ​ര്യ​മാ​യ പാ​ര​മ്പ​ര്യ​മൊ​ന്നു​മി​ല്ലാ​ത്ത കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ​യും തീ​ര​ദേ​ശ​ത്തി​ന്‍റെ​യും മ​ണ്ണി​ൽ നി​ന്നാ​ണ് ഈ ​കൗ​മാ​ര ക്യാ​പ്റ്റ​ന്‍റെ വ​ര​വ്. അ​മ​ൽ കൃ​ഷ്ണ​യു​ടെ കാ​യി​ക താ​ൽ​പ​ര്യ​ത്തെ പി. ​വെ​മ്പ​ല്ലൂ​ർ എം.​ഇ.​എ​സ് ഹൈ​സ്കൂ​ൾ കാ​യി​ക അ​ധ്യാ​പ​ക​നാ​യ മു​ഹ​മ്മ​ദ് റ​ഷീ​ദാ​ണ് സോ​ഫ്റ്റ് ബാ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട​ത്.

കൂ​ളി​മു​ട്ടം പൊ​ക്ക​ളാ​യി സ്വ​ദേ​ശി അ​നു​രാ​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സ​ഹാ​യി​ക്കു​ക​യു​മു​ണ്ടാ​യി. എ​സ്.​എ​ൻ പു​രം പ​ള്ളി​ന​ട​യി​ലെ ടി.​സി. വി​ഷ്ണു പ​രി​ശീ​ല​ക​നു​മാ​യ​തോ​ടെ അ​മ​ൽ കൃ​ഷ്ണ​യു​ടെ ക​ളി​മി​ക​വും ഉ​യ​ർ​ന്നു. എം.​ഇ.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ പ​ഠ​ന​കാ​ല​വും ഗു​ണ​ക​ര​മാ​യി. ജി​ല്ല സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മെ 2020ലെ ​ദേ​ശീ​യ സ​ബ്​ ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും കേ​ര​ള​ത്തി​ന് വേ​ണ്ടി മാ​റ്റു​ര​ച്ചു.

ബെ​യ്സ് ബാ​ളി​ലും മി​ക​വ് പ്ര​ക​ട​മാ​ണ്. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ പി.​വെ​മ്പ​ല്ലൂ​ർ കാ​ട്ടി​ൽ രാ​ജീ​വ​ന്‍റെ​യും സ​ന്ധ്യ​യു​ടെ​യും മ​ക​നാ​യ ഈ ​കാ​യി​ക പ്ര​തി​ഭ ഇ​ല്ലാ​യ്മ​യു​ടെ ചു​റ്റു​വ​ട്ട​ത്ത് നി​ന്നാ​ണ് നാ​ടി​ന്‍റെ അ​ഭി​മാ​ന താ​ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. കൃ​ഷ്ണ​പ്രി​യ​യാ​ണ് സ​ഹോ​ദ​രി.

Tags:    
News Summary - teenager from Kodungallur to lead state softball team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.