കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം ഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്ര, പൊതുപരിപാടി തുടങ്ങിയവ സംഘടിപ്പിക്കാനും സംഘാടക സമിതിയുടെ പ്രാഥമിക യോഗം തീരുമാനിച്ചു.
പഴമയോടെ നവീകരിച്ച ചേരമാൻ ജുമാ മസ്ജിദ്, ചുറ്റുമതിൽ, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുര, ക്ഷേത്ര മ്യൂസിയം, കനാൽ ഓഫിസ്, കീഴ്ത്തളി മഹാദേവ ക്ഷേത്രം എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്.
പുല്ലൂറ്റ് മുസിരിസ് കൺവെൻഷൻ സെന്ററിൽ നടന്ന സംഘാടക സമിതി യോഗത്തിൽ വി.ആർ. സുനിൽ കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത, മുസിരിസ് പ്രോജക്ട് എം.ഡി ഡോ. കെ. മനോജ് കുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സംഘാടക സമിതി ചെയർമാനായി വി.ആർ. സുനിൽ കുമാർ എം.എൽ.എയെയും വൈസ് ചെയർമാനായി ദേവസ്വം പ്രസിഡന്റ് ഡോ. എം.കെ. സുദർശനെയും തെരഞ്ഞെടുത്തു. നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത (കൺ), ജോയന്റ് കൺവീനർ ഡോ. പി.എ. മുഹമ്മദ് സെയ്ത് (ജോ. കൺ), മുസിരിസ് എം.ഡി ഡോ. മനോജ് കുമാർ (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.