കൊടുങ്ങല്ലൂർ: അടിച്ചുപൊളിക്കാൻ പണത്തിനായി മോഷണം നടത്തുന്ന സംഘാംഗം പിടിയിൽ. എറണാകുളം, തൃശൂർ ജില്ലകളിൽ നിലവിൽ കേസുകളുള്ള സംഘത്തിൽപ്പെട്ട എർണാകുളം നോർത്ത് പറവൂർ പരുമ്പടന്ന ചുള്ളിക്കാട്ടിൽ അഭിഷേകാണ് (19) പിടിയിലായത്. ചെറുകിട ഷോപ്പുകളുടെ ഷട്ടർ പൊളിച്ച് അകത്തു കടന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന രീതിയാണ് ഇവരുടേതെന്ന് പൊലീസ് പറഞ്ഞു.
മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ വാസുദേവാവിലാസം വളവിലുള്ള മീനാക്ഷി ബേക്കറി കടയിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് പ്രതി പിടിയിലായത്.
മോഷണം നടക്കുന്ന സമയത്ത് ആ വഴി പോയ യാത്രക്കാരൻ ബേക്കറിയുടെ പരിസരത്ത് ഒരാൾ നിൽക്കുന്നത് കണ്ടതായി പൊലീസിന് വിവരം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 20ഓളം സി.സി.ടി.വി പരിശോധിച്ചതിൽ പറവൂർ ഭാഗത്തുനിന്നാണ് ഇയാൾ വന്നതെന്ന് മനസ്സിലായി. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞതെന്നും പൊലീസ് പറഞ്ഞു.
തൃശൂർ ജില്ല പോലീസ് മേധാവി നവനീത് ശർമയുടെ നിർദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ മതിലകം സി.ഐ എം.കെ. ഷാജി, എസ്.ഐ പി.ജെ. ഫ്രാൻസിസ്, സ്പെഷൽ ബ്രാഞ്ച് എസ്.ഐ മുഹമ്മദ് അഷ്റഫ്, മിഥുൻ ആർ. കൃഷ്ണ, സൈഫുദീൻ, ജമാൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.