കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം മുള്ളൻ ബസാർ എരുമത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ശാന്തിമഠത്തിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന വിഗ്രഹത്തിൽ ചാർത്തുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. രണ്ട് പവന്റെ മാലയും ഒരു പവന്റെ ചന്ദ്രക്കലയുമാണ് നഷ്ടപ്പെട്ടത്. ക്ഷേത്രം ഓഫിസിന്റെയും ശാന്തിമഠത്തിന്റെയും പൂട്ട് കുത്തിപൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
മേശവലിപ്പിൽനിന്ന് താക്കോലെടുത്ത് ക്ഷേത്രവും തുറന്നു. വലിപ്പിലെ പണവും നഷ്ടപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ രണ്ടാം ശാന്തി ഉണ്ണികൃഷ്ണൻ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
മതിലകം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസം മതിലകം ഓണച്ചമ്മാവ് അടിപറമ്പിൽ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.