കൊടുങ്ങല്ലൂർ: നഗരസഭ നാലാം വാർഡിൽ സി.ഐ ഓഫിസിന് സമീപം തെരുവു നായുടെ കടിയേറ്റ് ആയൂർവേദ ഡോക്ടർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.
ആയുർവേദ ഡോക്ടർ വാടയ്ക്കപുറത്ത് ഉണ്ണികൃഷ്ണൻ, മകൾ ആതിര ഉൾപ്പെടെ മൂന്നു പേർക്കാണ് പരിക്കേറ്റത്. ആതിരയുടെ രണ്ട് കാലിലും കാര്യമായ മുറിവുണ്ട്. പരിക്കേറ്റവർ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
കടിച്ച നായ്ക്ക് പേവിഷബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കൗൺസിലർമാരായ പരമേശ്വരൻ കുട്ടി, സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടി കൂട്ടിലടച്ചു. ഈ നായെ നേരത്തേ മറ്റൊരു പട്ടി കടിച്ചിരുന്നതായി പറയുന്നു. കൊടുങ്ങല്ലൂർ വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ ശില്പ സ്ഥലത്ത് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.