കൊടുങ്ങല്ലൂർ: ‘ടുഗെതർ ഫോർ തൃശൂർ’ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയിലെ 22 അതി ദരിദ്രകുടുംബങ്ങൾക്ക് പല വ്യഞ്ജനകിറ്റ് വിതരണം ചെയ്തു. ശാന്തിനികേതൻ സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനിൽ അധ്യക്ഷത വഹിച്ചു.
ചെയർപേഴ്സൻ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. ഔറ എഡിഫൈ ഗ്ലോബൽ സ്കൂൾ, ഭാരതീയ വിദ്യാഭവൻ സ്കൂൾ, അമൃത വിദ്യാലയം, ശാന്തിനികേതൻ, ഗുരുശ്രീ പബ്ലിക് സ്കൂൾ എന്നിവരാണ് സ്പോൺസർമാർ. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, കൈസാബ്, ജയദേവൻ, ഷീല പണിക്കശ്ശേരി, കൗൺസിലർ കെ.ആർ. ജൈത്രൻ, വിദ്യാർഥി പ്രതിനിധി കൽഫാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.