കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിൽ പാർക്ക് ചെയ്ത ചരക്ക് ലോറിയുടെ ടയറുകൾ മോഷ്ടിച്ച നിലയിൽ.
കേടുപാടുകൾ സംഭവിച്ച മത്സ്യബന്ധന വലകൾ കയറ്റിയ ലോറിയുടെ പത്ത് ടയറുകളിൽ പുതിയ രണ്ടെണ്ണമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. അഴീക്കോടുനിന്ന് വല കയറ്റി ഗുജറാത്തിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ തിങ്കളാഴ്ച വൈകീട്ട് കോട്ടപ്പുറം സിഗ്നലിന് സമീപം സർവിസ് റോഡിലാണ് ലോറി പാർക്ക് ചെയ്തിരുന്നത്.
രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഈ സമയം ഡ്രൈവറും ക്ലീനും ലോറിയിൽ ഉറങ്ങുകയായിരുന്നു. 60,000 രൂപ വിലവരുന്ന ടയറുകളാണ് നഷ്ടപ്പെട്ടതെന്ന് ഡ്രൈവർ കൊടുങ്ങല്ലൂർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
ഇത്തരം മോഷണങ്ങൾ കൊടുങ്ങല്ലൂരും പരിസരങ്ങളിലും നേരത്തെയും ഉണ്ടായിരുന്നു. ഒരു വർഷം മുമ്പ് എറിയാട് പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന നാല് ബസുകളുടെ ടയറുകൾ ഊരിയെടുത്ത സംഭവവും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.